ഇ-​പേ​മെൻറ് നി​ല​ച്ചി​ട്ട് ര​ണ്ടാ​ഴ്ച; വ​സ്​​തു​കൈ​മാ​റ്റ ര​ജി​സ്​േ​ട്ര​ഷ​ൻ സ​ങ്കീ​ർ​ണം

തിരുവനന്തപുരം: വസ്തു കൈമാറ്റ രജിസ്േട്രഷന് ഇ-പേമ​െൻറ് സംവിധാനം നിലച്ചിട്ട് രണ്ടാഴ്ചയാകുന്നു. കൈമാറ്റം രജിസ്റ്റർ ചെയ്യുന്നവർ ഫീസ് ട്രഷറിയിൽ അടച്ചശേഷം ആധാരവുമായി സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിയാലേ ഇപ്പോൾ രജിസ്േട്രഷൻ നടക്കൂ. ഇ-പേമ​െൻറ് നിലവിൽ വന്നശേഷം രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ വകുപ്പിന് വൻ ചോർച്ച ഉണ്ടായേതാടെയാണ് ഇ-പേമ​െൻറ് നിർത്തലാക്കിയത്.സബ് രജിസ്ട്രാർ ഒാഫിസുകളിൽ സ്വീകരിച്ചിരുന്ന ഫീസ് അടക്കാനാണ് ഇടപാടുകാർ ഇപ്പോൾ ട്രഷറികളിൽ ക്യൂ നിൽക്കുന്നത്. ഒരുദിവസം ഫീസ് അടക്കാൻ ട്രഷറിയിലും അടുത്തദിവസം സബ് രജിസ്ട്രാർ ഒാഫിസിലും പോകേണ്ടി വന്നതോടെ വസ്തു കൈമാറ്റ രജിസ്േട്രഷൻ സങ്കീർണമായിരിക്കുകയാണ്.

സബ് രജിസ്ട്രാർ ഒാഫിസുകൾ കറൻസി രഹിതമാക്കാൻ രജിസ്േട്രഷൻ വകുപ്പ് മുന്നൊരുക്ക ങ്ങളില്ലാതെ തുടങ്ങിയ ഇ-പേമ​െൻറ് പദ്ധതിയാണ് രണ്ടുമാസം പോലും തികയുന്നതിനുമുെമ്പ നിലച്ചത്. വസ്തു കൈമാറ്റം ചെയ്യുന്നവർ ആധാരം എഴുതി, ഓൺലൈൻ രജിസ്റ്റർ ചെയ്ത് രജിസ്േട്രഷൻ ഫീസ് ഇ-പേമെേൻറാ, ട്രഷറി പേമെേൻറാ ചെയ്തശേഷം സബ് രജിസ്ട്രാർ ഒാഫിസിൽ എത്തി രജിസ്േട്രഷൻ നടത്താൻ ആരംഭിച്ച പദ്ധതിയാണ് പാളിയത്.
ഇ-പേമ​െൻറ് ചെയ്തശേഷം വസ്തു കൈമാറ്റ രജിസ്േട്രഷൻ നടത്തിയ നിരവധി ആധാരങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ ഖജനാവിൽ നഷ്ടപ്പെട്ടതോടെയാണ് ഇ-പേമ​െൻറിന് അകാലചരമമടയേണ്ടിവന്നത്.

പട്ടം സബ് രജിസ്ട്രാർ ഒാഫിസിൽ ഏപ്രിൽ നാലിന് രജിസ്േട്രഷൻ ഫീസായി നൽകിയ 7,24,070 രൂപ ആഴ്ചകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽനിന്ന്് കുറവുവരാത്തതിനെത്തുടർന്ന് വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങിയ ജോസ് വിരിപ്പേൽ സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിയപ്പോഴാണ് വകുപ്പിലെ ചോർച്ച പുറത്തറിഞ്ഞത്. തുടർന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഒാഫിസിലും ഇ-പേമ​െൻറ് നിലവിൽ വന്നശേഷം രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് വകുപ്പിന് വൻ ചോർച്ച ഉണ്ടായതായി കണ്ടെത്തിയത്.

എൻ.ഐ.സി സെർവർ അക്സസ് വിച്ഛേദിച്ചു: സാേങ്കതികതകരാർ തുടർക്കഥ
എസ്.വിനോദ് ചിത്ത് 
തിരുവനന്തപുരം: രജിസ്േട്രഷൻ വകുപ്പ് ഏജൻസിയായ എൻ.ഐ.സി, വകുപ്പ് ആസ്ഥാനത്തെ സെർവർ അക്സസ് വിേച്ഛദിച്ചു. ഒരാഴ്ചക്കുള്ളിൽ ആയിരത്തോളം ആധാരങ്ങളുടെ പരിശോധനയും ഡിഫേസ് ഓപ്ഷനും പേൾ വെർഷനിൽനിന്ന് അപ്രത്യക്ഷമായി. 

അതുവഴി സർക്കാറിന് ലക്ഷങ്ങൾ നഷ്ടമുണ്ടെന്നാണ് വിലയിരുത്തുന്നത്.രജിസ്േട്രഷൻ വകുപ്പി​െൻറ ഡാറ്റയും സെർവറും എൻ.ഐ.സിയാണ് കൈകാര്യം ചെയ്യുന്നത്. രണ്ടുമാസംമുമ്പ് രജിസ്േട്രഷൻ വകുപ്പ് മേധാവിയുടെ അനുമതിയോടെ കൈകാര്യം ചെയ്തിരുന്ന ഡാറ്റ ഇപ്പോൾ എൻ.ഐ.സി സ്വന്തമാക്കി തന്നിഷ്ടപ്രകാരമാണ് ചെയ്യുന്നതെന്ന് ആരോപണമുണ്ട്.13 വർഷം മുമ്പ് രജിസ്േട്രഷൻ വകുപ്പ് ആരംഭിച്ച പേൾ േപ്രാജക്ട് ഇപ്പോഴും ബാലാരിഷ്ടത മാറിയില്ല. രജിസ്േട്രഷൻ വകുപ്പി​െൻറ സോഫ്റ്റ് വെയറിന് പ്രശ്നമില്ലാത്ത ഒരുദിവസം പോലുമില്ലെന്ന സ്ഥിതി യാണ്.

ഇത്രയും വർഷമായിട്ടും രജിസ്േട്രഷൻ വകുപ്പ് ആസ്ഥാനത്തെ ഹെൽപ് ഡെസ്ക്കി​െൻറയോ എൻ.ഐ.സിയുടെയോ സഹായമില്ലാതെ സബ് രജിസ്ട്രാർ ഒാഫിസുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നാണ് വകുപ്പുമേധാവിക്ക് മുന്നിൽ ജീവനക്കാർ നിരത്തിയ പ്രധാന ആരോപണം.

Tags:    
News Summary - e-payment registration problem in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.