നമ്പൂതിരിയുടെ വിളക്കത്ത് വാര്യരുടെ ഊണ് പോലെയാണ് സി.പി.ഐ –ഇ.പി. ജയരാജന്‍

തൃശൂര്‍: സി.പി.ഐക്കും ‘ജനയുഗ’ത്തിനുമെതിരെ ആഞ്ഞടിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. കേരള ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴാണ് സി.പി.ഐക്കെതിരെ ജയരാജന്‍ തുറന്നടിച്ചത്. മാധ്യമങ്ങള്‍ നിരന്തരം തന്നെ വേട്ടയാടിയെന്ന ആമുഖത്തോടെ തുടങ്ങിയ അദ്ദേഹം എന്നിട്ട് മാധ്യമങ്ങള്‍ എന്തുനേടിയെന്ന് ചോദിച്ചു.

ഇടതുമുന്നണിയുടെ ഭാഗമായ സി.പി.ഐയുടെ മുഖപത്രമായ ‘ജനയുഗം’ മുന്നണി മര്യാദ പാലിക്കാതെ തോന്നുന്നത് എഴുതുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിക്ഷിപ്ത താല്‍പര്യം വെച്ച് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇടതുവിരുദ്ധരുടെ കൈയിലെ പാവയായി ജനയുഗം മാറുന്നു. ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐ സംസ്ഥാന ഘടകത്തിന്‍െറയും ജനയുഗത്തിന്‍െറയും വഴിവിട്ട നിലപാടിനെക്കുറിച്ച് അവരുടെ കേന്ദ്രനേതൃത്വം അന്വേഷിക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാറും നേര്‍വഴിയിലാണ്. ജനങ്ങള്‍ സി.പി.ഐയുടെ നിലപാടിനെ പരിഹസിക്കുകയാണ്.

സി.പി.ഐ അത്ര ശക്തിയുള്ള പാര്‍ട്ടിയാണെന്ന് തോന്നുന്നില്ല. ‘നമ്പൂതിരിയുടെ വിളക്കത്ത് വാര്യരുടെ ഊണ്’ എന്നതുപോലെയാണ് ആ പാര്‍ട്ടി. സി.പി.ഐയില്‍ പ്രശ്നങ്ങളുണ്ട്. അത് മുന്നണി സംവിധാനത്തെ ബാധിക്കില്ല. സങ്കുചിത താല്‍പര്യംവെച്ച് ഇടതുസര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമം. മുന്നണി രാഷ്ട്രീയത്തിന്‍െറ അന്ത$സത്ത സി.പി.ഐ മനസ്സിലാക്കണം. വേറിട്ട അഭിപ്രായമുണ്ടെങ്കില്‍ മുന്നണിക്ക് അകത്താണ് ചര്‍ച്ച നടത്തേണ്ടത്. പരസ്യ പ്രസ്താവന നടത്തി അന്തരീക്ഷം മോശമാക്കരുത് ജയരാജന്‍ പറഞ്ഞു.ചോരയും നീരും നല്‍കിയ പാര്‍ട്ടിപത്രമായ ദോശാഭിമാനിയില്‍നിന്നും നീതി കിട്ടിയില്ളെന്ന തോന്നലുണ്ടോയെന്ന ചോദ്യത്തിന് താന്‍ പലതിലും ചോരയും നീരും കൊടുത്തിട്ടുണ്ടെന്നും അതിന് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ളെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

Tags:    
News Summary - e p jayarajan opposess cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT