പാലക്കാട്: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടറായി ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. തന്‍െറ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലുമുണ്ടാവുമെന്നും എന്നാല്‍ അത്തരമൊരു പരാതി തന്‍െറ മുമ്പില്‍ വന്നിട്ടില്ളെന്നും മലബാര്‍ സിമന്‍റ്സില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അക്കാര്യത്തില്‍ മറുപടി അര്‍ഹിക്കുന്നില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. ജയരാജന്‍െറ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനാണ് സുധീര്‍ നമ്പ്യാര്‍. കഴിഞ്ഞ ദിവസമാണ് സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്.
മലബാര്‍ സിമന്‍റ്സ്: സ്തംഭനത്തിന് പിന്നില്‍ ബാഹ്യശക്തികള്‍ –മന്ത്രി ഇ.പി. ജയരാജന്‍
പാലക്കാട്: മലബാര്‍ സിമന്‍റ്സിനെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. സിമന്‍റ്സില്‍ ഒക്ടോബറില്‍ തന്നെ ഉല്‍പാദനം പുനരാരംഭിക്കുമെന്നും മിഡില്‍ മാനേജ്മെന്‍റ് ഉടച്ചുവാര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാളയാറിലെ മലബാര്‍ സിമന്‍റ്സ് ആസ്ഥാനത്ത് എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സിമന്‍റ് എറ്റവുമധികം ആവശ്യമുള്ള സമയത്താണ് ഉല്‍പാദനം നിര്‍ത്തിവെച്ചത്. ഉല്‍പാദനം സ്തംഭിപ്പിക്കാന്‍ ബാഹ്യശക്തികളുടെ ആസൂത്രിത ഇടപെടലുണ്ടായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കുകയും സിമന്‍റിന്‍െറ വിപണനകുത്തക തകര്‍ക്കുകയുമാണ് ബാഹ്യശക്തികള്‍ ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് സ്ഥാപനത്തിനുള്ളില്‍നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ശക്തവും പ്രഫഷണലുമായ മാനേജ്മെന്‍റാണ് സ്ഥാപനത്തിനാവശ്യം. റിയാബ് പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇതിനുള്ള നടപടി തുടങ്ങി. കഴിവും ഊര്‍ജ്വസ്വലതയുമുള്ള യുവാക്കളെ കൊണ്ടുവന്ന് മിഡില്‍ മാനേജ്മെന്‍റ് ശക്തമാക്കും. അഴിമതി ഒരു നിലക്കും വെച്ചുപൊറുപ്പിക്കില്ല. അസംസ്കൃത വസ്തു ശേഖരം ഇല്ലാതായതാണ് ഉല്‍പാദനം മുടങ്ങാന്‍ കാരണം.
കല്‍ക്കരി വാങ്ങാന്‍ റീടെന്‍ഡര്‍ വേണ്ടിവന്നതിനാല്‍ കാലതാമസമുണ്ടായി. കാസര്‍കോട് കരിന്തളത്തെ ഖനനത്തിനുള്ള തടസ്സം മൂലമാണ് ലാറ്ററേറ്റ് വരവ് നിലച്ചത്. ഒമ്പതിന് ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. രാജസ്ഥാനിലെ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നാണ് ചുണ്ണാമ്പുകല്ല് വാങ്ങുന്നത്. ഒരു മാസത്തേക്കുള്ള അസംസ്കൃത വസ്തു മുന്‍കൂര്‍ സംഭരിക്കും. അസംസ്കൃതവസ്തു ലഭ്യമാക്കാന്‍ ബദല്‍ വഴികളും ആരായും. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വഴി ക്ളിങ്കര്‍ ഇറക്കുമതി ചെയ്ത് ഉല്‍പാദനം വര്‍ധിപ്പിക്കാനും നടപടിയുണ്ടാകും. ചേര്‍ത്തല പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ശക്തിപ്പെടുത്തും- ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
വിജിലന്‍സ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥരെ
പരോക്ഷമായി പിന്തുണച്ച് വ്യവസായ മന്ത്രി
പാലക്കാട്: വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരെ പരോക്ഷമായി പിന്തുണച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. എതെങ്കിലും പത്രത്തില്‍ എന്തെങ്കിലും ആരോപണം വന്നു എന്നു കരുതി ആരും കുറ്റവാളിയാകുന്നില്ളെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
തെളിവിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ നടപടി എടുക്കാനാവൂ. ഇത്തരം തെളിവുകള്‍ തന്‍െറ മുമ്പില്‍ ലഭിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ വിജിലന്‍സാണ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തതെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാവുമോയെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
മുന്‍ എം.ഡി. പത്മകുമാറിന് മലബാര്‍ സിമന്‍റ്സിന്‍െറ അഡീ. ചാര്‍ജ് മാത്രമാണുണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇദ്ദേഹം വിജിലന്‍സ് കേസില്‍പ്പെട്ട് അറസ്റ്റിലായതിനാലാണ് മാറ്റി നിര്‍ത്തിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ല. യൂനിയന്‍ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഉല്‍പാദനം പുനരാരംഭിക്കാന്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എം.ഡി സഞ്ജയ് കൗള്‍, നിയുക്ത എം.ഡി. വി.ബി. രാമചന്ദ്രന്‍ നായര്‍, യൂനിയന്‍ നേതാക്കളായ എ. ജാഫറലി, എ. രാധാകൃഷ്ണന്‍ (ഐ.എന്‍.ടി.യു.സി) നാഗരാജ്, ഇ.സി. ഉണ്ണികൃഷ്ണന്‍ (സി.ഐ.ടി.യു), ഹരിദാസ്, വേണുഗോപാല്‍ (എ.ഐ.ടി.യു.സി) കെ. മുഹമ്മദലി (എസ്.ടി.യു) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.