തിരുവനന്തപുരം: കാര്യങ്ങൾ അറിയാവുന്ന ഒരു രാഷ്ട്രീയ നേതാവിനും സ്വാശ്രയ വിഷയത്തിൽ സർക്കാറിെൻറ നിലപാടിനെതിരെ നിൽക്കാൻ കഴിയില്ലെന്ന് കായികമന്ത്രി ഇ.പി ജയരാജൻ. വിഭ്യാഭ്യാസ രംഗത്തുള്ളവർക്കും നിലവിലുള്ള നയത്തെ വിമർശിക്കാൻ കഴിയില്ല. സമരത്തോടുള്ള സർക്കാർ നിലപാട് തെറ്റെന്ന വി.എസ് അച്ച്യുതാനന്ദെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കോൺഗ്രസ് എം.എൽ.എമാർ അനാവശ്യ സമരമാണ് നടത്തുന്നത്. ഇപ്പോൾ നടത്തുന്ന സമരം മാനേജുമെൻറുകളെ സഹായിക്കാൻ വേണ്ടിയാണ്. സർക്കാർ നടപ്പാക്കാമെന്ന് സമ്മതിച്ച കാര്യങ്ങൾ കൂടി ഒഴിവാക്കി മാനേജുമെൻറിെൻറ ഏജൻറുകൾക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. സ്വാശ്രയ മെഡിക്കൽ പ്രവേശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതാണെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.