തിരുവനന്തപുരം: സാമ്പത്തിക വർഷമവസാനിക്കാൻ ഒരു ദിവസം അവശേഷിക്കെ, സെക്രേട്ടറിയ റ്റിൽ ഫയൽ കൈമാറ്റത്തിനുള്ള ഒാൺലൈൻ സംവിധാനമായ ഇ-ഒാഫിസ് സ്തംഭിച്ചു. തിരക്കിട്ട ഫ യൽ നീക്കങ്ങൾക്കിടെ ഇ-ഒാഫിസ് പണിമുടക്കിയത് സുപ്രധാന ബില്ലുകളിലെ നടപടികൾ അവത ാളത്തിലാക്കി.
വെള്ളിയാഴ്ച മൂന്നര മണിക്കൂറാണ് സോഫ്റ്റ്വെയർ സ്തംഭിച്ചത്. ഒരാഴ്ചയായി സംവിധാനം മന്ദഗതിയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ഒാടെ പൂർണമായും നിശ്ചലമായി.
ഉച്ചക്ക് രണ്ടരയോടെ ഭാഗികമായി പ്രവർത്തിച്ചെങ്കിലും ജോലികൾ ചെയ്യാനാകാത്ത വിധം മന്ദഗതിയിലായി. ബിൽ പാസാക്കലടക്കം തിരക്കിട്ട ജോലികൾ നടക്കുന്ന സമയമാണിത്. ഫയലുകളിൽ ക്ലിക്ക് ചെയ്താൽ 10 മിനിറ്റിലധികമെടുത്താണ് തുറക്കുന്നത്. നടപടി പൂർത്തിയാക്കും മുേമ്പ തനിയെ ക്ലോസ് ആകും.
എൻ.െഎ.സിയാണ് സംവിധാനത്തിന് സാേങ്കതിക സഹായം നൽകുന്നത്. ഇവർ സജീവമായുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല. ശനിയാഴ്ച കൂടി മാത്രമാണ് ട്രഷറിയുള്ളത്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പ്രശ്നം എേപ്പാൾ പരിഹരിക്കുമെന്നും ഉറപ്പില്ല. ഒരാഴ്ചയായി തുടരുന്ന പ്രശ്നം ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നേരത്തേ അര മണിക്കൂർ വരെ സംവിധാനം നിശ്ചലമാകുമായിരുന്നു. തിരക്കുള്ള അവസരങ്ങളിലാണ് തകരാറുണ്ടാകുന്നത്. സമീപകാലത്താണ് തകരാർ കണ്ടുതുടങ്ങിയത്. ഇ-ഒാഫിസ് ഒഴിവാക്കി പകരം സ്വകാര്യ ഏജൻസി സോഫ്റ്റ്വെയർ ഏർപ്പെടുത്താൻ ഉന്നതങ്ങളിൽ നീക്കം നടക്കുന്നതിനിടെ തകരാറുണ്ടാകുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. ഒരു മാസത്തോളം തപാൽ സ്റ്റാമ്പ് പ്രതിസന്ധി സർക്കാർ ഒാഫിസുകളെ കുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ-ഒാഫിസ് പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.