തിരുവനന്തപുരം: ഡോക്ടറോട് ഫോണിൽ രോഗവിവരം പറയാം. ഇ-മെയിലിലൂടെയോ വാട്സ്ആപ്പിലൂടെയോ ഡോക്ടർ മരുന്ന് കുറിപ്പടി നൽകും... ഇ-ഹെൽത്ത് പദ്ധതിയുമായി ആരോഗ്യവകുപ്പ്. പദ്ധതി നിലവിൽ വന്നാൽ ടെലികൺസൾേട്ടഷനും ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷനും എല്ലാ ആശുപത്രികളിലും വരും. മെഡിക്കല്‍ സ്റ്റോറിൽനിന്നും ഫാര്‍മസികളില്‍നിന്നും ആൻറിബയോട്ടിക് അടക്കമുള്ള മരുന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ക്ക് വാട്സ്ആപ് വഴിയോ ഇ- മെയിൽ വഴിയോ കുറിപ്പടി നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകി. ഇത്തരം ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷനെ അംഗീകൃത കുറിപ്പടികളായി അംഗീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ഡോക്ടർ പറയുന്ന മരുന്നിെൻറ പേരുമായി കടകളില്‍ എത്തുന്നത് നിയന്ത്രിക്കാനാണ് ഇ- പ്രിസ്ക്രിപ്ഷന് അംഗീകാരം നൽകാൻ തീരുമാനിച്ചത്.
ഇ- മെയില്‍ വഴിയോ ടെലിഫോണിലൂടെയോ കുറിപ്പടി നൽകുന്ന ഡോക്ടര്‍മാര്‍ സ്വന്തം ഇ-മെയില്‍ വിലാസവും ടെലിഫോണ്‍ നമ്പറും സൂചിപ്പിച്ച് കടയുമായും ഫാര്‍മസിയുമായും കരാര്‍ ഉണ്ടാക്കണം. കരാറില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തില്നിന്നോ ഫോണ്‍ നമ്പറില്‍നിന്നോ ആവശ്യപ്പെടുന്ന മരുന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗിക്ക് നൽകാം. കരാറുണ്ടാക്കാത്ത ഫാര്‍മസികളിലേക്ക് വാട്സ്ആപ് വഴിയേ കുറിപ്പടി നൽകാനാവൂ. അതാകട്ടെ, രജിസ്റ്റര്‍ നമ്പറുള്ള െലറ്റര്‍ പാഡില്‍ സ്വന്തം കൈപ്പടയില്‍ കുറിപ്പടി എഴുതി സ്കാന്‍ ചെയ്ത് രോഗിയുടെ വാട്സ്ആപ്പിലേക്ക് അയക്കണം. ഇതിനെ അംഗീകൃത കുറിപ്പടിയായി കണക്കാക്കാമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഇലക്ട്രോണിക് കുറിപ്പടി ഉപയോഗിക്കാന്‍ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, മനോരോഗചികിത്സയടക്കമുള്ളവക്ക് ഉപയോഗിക്കുന്ന ഷെഡ്യൂള്‍ എക്സ് വിഭാഗത്തില്‍പെട്ട മരുന്നുകള്‍ക്ക് ഇൗ സംവിധാനം ബാധകമല്ല. ഡ്രഗ്സ് കണ്‍ട്രോളറുടെ കൂടി നിര്‍ദേശം കണക്കിലെടുത്താണ് പുതിയ വ്യവസ്ഥ അംഗീകരിച്ചത്. വിദേശങ്ങളിലുള്ളപോലെ, രോഗിക്ക് ഫോണിൽ േഡാക്ടറുമായി രോഗവിവരം സംസാരിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.