ഇ-ഡിസ്ട്രിക്റ്റ് പദ്ധതി: സംസ്ഥാനത്ത് അഞ്ച് കോടി സാക്ഷ്യ പത്രങ്ങൾ നൽകി

തിരുവനന്തപുരം : ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വഴി സംസ്ഥാനത്ത് അഞ്ച് കോടിയിലധികം സാക്ഷ്യ പത്രങ്ങൾ നാളിതുവരെ അനുവദിച്ചുവെന്ന് മന്ത്രി കെ.രാജൻ. വില്ലേജ്-താലൂക്ക് ഓഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റുകൾ വേഗത്തിലും സുതാര്യമായും പൊതുജനങ്ങൾക്കാവശ്യമുള്ള ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിയതാണ് "ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. എപ്പോഴും, എവിടെ നിന്നു വേണമെങ്കിലും സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകാമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

അവ കൈപ്പറ്റുന്നതിനുമുള്ള ഓൺലൈൻ സംവിധാനമാണ് ഇത്. സംസ്ഥാനത്തെ വില്ലേജ് താലൂക്ക് ഓഫീസുകളിൽ നിന്നും നൽകി വരുന്ന 23 ഇനം സർട്ടിഫിക്കറ്റുകൾ ഈ പദ്ധതി മുഖേന വില്ലേജ് ഓഫീസറുടെ തഹസീൽദാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി ഓൺലൈനായി നൽകുന്നു. ഇ-ഡിസ്ട്രിക്റ്റ് പദ്ധതിക്ക് പുറമേ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വകുപ്പിൽ നിലവിൽ നടപ്പിലാക്കി വരുന്ന ഓൺലൈൻ പദ്ധതികൾ 15 ഇനമാണ്.

ആർ.ആർ ഓൺലൈൻ, സംയോജിത ഓൺലൈൻ പോക്കുവരവ്, റവന്യൂ ഇ- പെമെ ന്റ്, റിസീഫ് (സമഗ്ര ദുരന്ത മാനേജ്മന്റെ് സംവിധാനം) റവന്യൂ മിത്രം, റവന്യൂ ഇ- സർവീസ് മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ പകർപ്പ് ഓൺലൈൻ, ലൊക്കേഷൻ മാപ്പ് ഓൺലൈൻ, എഫ്.എം.ബി ഓൺലൈൻ, വില്ലേജ് വെബ്സൈറ്റ്, കേരള ബിൽഡിങ് ടാക്സ് മാനേജ്മന്റെ് സിസ്റ്റം, കോവിഡ് എക്സ്ഗ്രേഷ്യ നഷ്ടപരിഹാര പോർട്ടൽ, ഭൂമി തരം മാറ്റൽ ഓൺലൈൻ, കാൻസർ, ക്ഷയ, കുഷ്ഠരോഗ പെൻഷൻ, എൻഡോ സൾഫാൻ വിക്ടിം ധനസഹായ പോർട്ടൽ എന്നിങ്ങനെയാണിത്.

News Summary - E-District Project: 5 Crore certificates issued in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.