തിരുവനന്തപുരം: ഒരുക്കം പാളിയതോടെ ഏറെ പ്രതീക്ഷയോടെ കെ.എസ്.ആർ.ടി.സി നിരത്തിലിറ ക്കിയ രണ്ട് ഇലക്ട്രിക് ബസുകൾ കന്നിയാത്രയിൽ ചാർജ് തീർന്ന് വഴിയിലായി. തിരുവന ന്തപുരത്തുനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട ബസ് രാവിലെ പത്തോടെ ചേർത്തലക്ക് സമീ പം എക്സറേ ജങ്ഷനിലും രാവിലെ ആറിന് പുറപ്പെട്ട വണ്ടി ഉച്ചയോടെ വൈറ്റിലയിലുമാണ് ന ിശ്ചലമായത്.
മറ്റൊരു ബസ് എറണാകുളത്ത് എത്തിയതോടെ ചാർജ് തീർന്നു. റീചാർജിങ് പോയൻറ് ആലുവയിലാണ്. ഇവിടെ എത്താനുള്ള വൈദ്യുതി ബസിലില്ലാത്തതിനാൽ നിർത്തിയിടുകയായിരുന്നു. വൈകുന്നേരത്തോടെയാണ് ജനറേറ്ററുകളെത്തിച്ച് ചാർജിങ്ങിനുള്ള നടപടികൾ തുടങ്ങിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകി.
ചേർത്തലയിൽ യാത്ര അവസാനിപ്പിച്ച ബസ് ആലപ്പുഴ പിന്നിട്ടപ്പോൾതന്നെ ഉൗർജ പ്രതിസന്ധി നേരിട്ടതായി യാത്രക്കാർ പറയുന്നു. തിരുവനന്തപുരത്തുനിന്ന് വിമാനത്താവളത്തിലെത്തി യാത്രക്കാരെയുമെടുത്ത് പുറപ്പെട്ട ബസായിരുന്നു ഇത്. 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. വൈറ്റില ജങ്ഷനിൽ യാത്ര അവസാനിപ്പിച്ച ബസിെൻറയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ 230 കിലോമീറ്റർവരെ ഒാടാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒാടുന്നതിന് അനുസരിച്ച് ചാർജ് ആകുന്ന സംവിധാനമില്ല. നിരത്തിലെ കനത്ത ഗതാഗതക്കുരുക്കിൽ വൈദ്യുതി കൂടുതൽ ചെലവാവുകയും ചെയ്തു. ഇതെല്ലാമാണ് വണ്ടി വഴിയിലാകാൻ കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.