ഇ ബുൾജെറ്റിന്​ ആശ്വാസം; ജാമ്യം റദ്ദാക്കേണ്ടെന്ന്​ കോടതി

തലശ്ശേരി: ഇ ബുൾജെറ്റ്​ വോഗ്ലർ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് തലശ്ശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌കോടതി. ഇ ബുൾജെറ്റ് വോഗ്ലർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്​റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസി​ന്‍റെ അപേക്ഷയിലാണ്​ കോടതി ബുധനാഴ്ച വിധി പറഞ്ഞത്​. ചൊവ്വാഴ്ച വാദം പൂർത്തിയായിയിരുന്നു.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിന് കണ്ണൂർ ആർ.ടി ഓഫിസിൽ അതിക്രമിച്ചുകയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങൾ അറസ്​റ്റിലായത്.

റിമാൻഡിലായ സഹോദരങ്ങൾക്ക് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ്​ (ഒന്ന്) ഉപാധികളോടെ ജാമ്യം നൽകി. ഇതിനുശേഷമാണ്​ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - E Bull Jet get bail extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.