മാവോവാദി പ്രവർത്തനത്തി​െൻറ പേരിലെ അറസ്​റ്റ്​ തെളിവുകളുടെ അടിസ്ഥാനത്തിൽ- -ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ. പരമോന്നത നീതിപീഠത്തി​​െൻറ വിധിയോട് വിയോജിക്കാൻ അവകാശമുണ്ടെങ്കിലും അത് അംഗീകരിക്കണം. വിധിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അവ്യക്തത ദൂരീകരിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മാവോവാദി പ്രവർത്തനത്തി​​െൻറ പേരിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കോഴിക്കോട് അറസ്​റ്റ്​ ചെയ്​തത്​ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഡി.വൈ.എഫ്.എ അറിഞ്ഞല്ല അവർ മാവോവാദി പ്രവർത്തനം നടത്തിയത്. ഇരുവരും ഡി.വൈ.എഫ്.ഐ അംഗങ്ങളായതിനാൽ ജില്ല കമ്മിറ്റിയോട് അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധതയുടെ പേരിൽ മാവോവാദി ആശയങ്ങളെ ലഘൂകരിച്ചുകാണുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് അപകടകരമാണെന്നും എ.എ. റഹിം പറഞ്ഞു.

മോഡറേഷൻ വിവാദത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നത്. സർവകലാശാലകൾക്ക്​ നേരെയുള്ള ആരോപണങ്ങളുടെ പേരിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ കടന്നാക്രമിക്കുന്നത് ശരിയല്ല. വാളയാർ സംഭവത്തിൽ കുട്ടികൾക്ക് നീതിലഭിക്കണം. കേസന്വേഷിച്ച ഡിവൈ.എസ്.പി സോജനെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ പകുതിയിലേറെയും രാഷ്​ട്രീയപ്രേരിതമാണ്.

എന്നാൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും റഹിം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ്​ എസ്. സതീഷും സെക്രട്ടേറിയറ്റംഗം കവിതയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.‘ജനാധിപത്യ സമൂഹവും കപട മാവോവാദികളും’ വിഷയത്തിൽ ഡി.വൈ.എഫ്​.​െഎ സെമിനാറുകൾ സംഘടിപ്പിക്കും. 24, 26, 27 തീയതികളിൽ കോഴിക്കോട്​, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ്​ സെമിനാർ.


Tags:    
News Summary - dyfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.