കാർ റാലിയുമായി നടുറോഡിൽ വഴിതടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം

പത്തനംതിട്ട: കാർ റാലിയുമായി നടുറോഡിൽ വഴിതടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ആഘോഷിച്ചത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്.

കാർ റാലിയുമായി വഴി തടഞ്ഞ് യുവാവിന്റെ പിറന്നാൾ ആഘോഷിച്ചത്. ഇരുപതോളം കാറുകളുമായി അൻപതിൽ അധികം യുവാക്കളാണ് പിറന്നാൾ ആഘോഷത്തിന് പങ്കെടുത്തത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്.

എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ പിറന്നാൾ ആഘോഷം നടക്കുന്നത്. സിനിമാ ഡയലോഗുകളും മ്യൂസിക്കുമായി പിറന്നാളാഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Tags:    
News Summary - DYFI worker's birthday celebration by blocking the road in the middle of the road with a car rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.