Posted On
date_range Updated On
date_range ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടെന്ന് റിയാസ്; ബി.ജെ.പിക്കും കോൺഗ്രസ്സിനും മാപ്പില്ലെന്ന് റഹീം
തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറ് മുഹമ്മദ് റിയാസ് പ്രതികരിച്ചു. എന്നാൽ ബി.ജെ.പിക്കൊപ്പം കോൺഗ്രസിനെയും കടന്നാക്രമിച്ചാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എ.എ റഹീം പ്രതികരിച്ചത്.
വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്നും ബാബരി മസ്ജിദ് തകർത്ത കേസ് അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസാണെന്നും എ.എ റഹീം പ്രതികരിച്ചു. ബിജെപിക്കും കോൺഗ്രസ്സിനും മാപ്പില്ലെന്നും എ.എ റഹീം കൂട്ടിച്ചേർത്തു. വിധി നീതിനിഷേധമെന്നായിരുന്നു എളമരം കരീം എം.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.