Posted On
date_range Updated On
date_range പാർട്ടി ഫ്രാക്ഷനെ തള്ളി ഡി.വൈ.എഫ്.െഎ; മുൻ ജില്ലാ കമ്മിറ്റി അംഗത്തിന് വിലക്ക്
കോഴിക്കോട്: പാർട്ടി ഫ്രാക്ഷനെ തള്ളി ഡി.വൈ.എഫ്.െഎ നേതൃത്വം രംഗത്ത്. പാലക്കാട് നിന്ന് പാർട്ടി ഫ്രാക്ഷൻ പ്രതിനിധിയായി നിശ്ചയിച്ച ഡി.വൈ.എഫ്.െഎ മുൻ ജില്ലാ കമ്മറ്റിയംഗത്തിന് സംസ്ഥാന സമ്മേളനത്തിൽ വിലക്ക്. അതിനാൽ അംഗം സമ്മേളനത്തിൽ പങ്കെടുക്കില്ല. ഡി.വൈ.എഫ്.െഎ പാലക്കാട് മുൻ ജില്ലാ കമ്മിറ്റി അംഗമായ പി. രാജേഷിനെയാണ് പങ്കെടുപ്പിക്കാത്തത്.
സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാൻ സെക്രട്ടറി എം. സ്വരാജും പ്രസിഡൻറ് എ.എൻ. ഷംസീറും രാജേഷിന് നിർദേശം നൽകി. എന്നാൽ വിലക്കിെൻറ കാരണം വ്യക്തമാക്കിയിട്ടില്ല.
സമ്മേളനത്തിൽ നിന്ന് തന്നെ വിലക്കിയ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും രാജേഷ് പരാതി നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.