കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട അബ്ദുറഹ്മാൻ ഔഫ്​,  വെ​േട്ടറ്റ മുഹമ്മദ്​ ഇർഷാദ്​

കാഞ്ഞങ്ങാട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയ സംഘർഷം. ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫ്​ (32) ആണ് ​െകാല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ കാഞ്ഞങ്ങാട്​ നഗരസഭ പരിധിയിൽ വ്യാഴാഴ്ച എൽ.ഡി.എഫ്​ ഹർത്താൽ പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട്​ ലീഗ്​ മുണ്ടത്തോട്​ വാർഡ്​ സെക്രട്ടറി മുഹമ്മദ്​ ഇർഷാദിന്​ െവ​േട്ടറ്റിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായാണ്​ ​രാത്രി 11 മണിയോടെ കൊലപാതകം അരങ്ങേറിയത്​. ബൈക്കിൽ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കും മുഖത്ത് പരിക്കുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിൽ മുസ്​ലിം ലീഗ് - ഐ.എൻ.എൽ, സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുസ്​ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. പഴയ കടപ്പുറത്തെ ആയിഷയുടെ മകനാണ് മരിച്ച അബ്ദുറഹ്​മാൻ ഔഫ്​. രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഷാഹിന ഗർഭിണിയാണ്. ആലമ്പാടി ഉസ്താദിെൻറ ചെറുമകനാണ് മരിച്ച അബ്ദുറഹ്​മാൻ ഔഫ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.