വാഹന പരിശോധനക്കിടെ കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

ആമ്പല്ലൂർ: ദേശീയ പാത ആമ്പല്ലൂരില്‍ ഹൈവേ പൊലീസിന്റെ വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു കഞ്ചാവ് പിടികൂടിയത്.

തുടര്‍ന്ന് പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ പൂര്‍ത്തിയാക്കി. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - During the vehicle inspection, 20 kg of ganja was seized in the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.