ഓട്ടത്തിനിടെ തകർന്ന് വീണ വാതിൽ ജീവനക്കാർ
ബസിനകത്ത് കയറ്റാൻ ശ്രമിക്കുന്നു
Posted On
date_range Updated On
date_range ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ റോഡിൽ വീണു
ചെറുതോണി: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തകർന്ന് റോഡിൽ വീണു. കട്ടപ്പനയിൽനിന്ന് തൊടുപുഴയിലേക്ക് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്‍റെ പിന്നിലെ വാതിലാണ് വീണത്. ഇടുക്കി ടൗണിന് സമീപം കൊച്ചിൻ മോട്ടോഴ്സിന് മുന്നിലാണ് സംഭവം. വിജാഗിരിയുടെ വെൽഡിങ് തുരുമ്പെടുത്തതാണ് വാതിൽ തകരാൻ ഇടയായത്.
അടക്കാനായി കെട്ടിയിരുന്ന കയറിൽ വാതിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടൻ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി വാതിൽ എടുത്ത് ബസിനകത്ത് വച്ച് യാത്ര തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.