കൊച്ചിയിൽ 13 കോടിയുടെ ചരസ്​ വേട്ട; ഒരാൾ പിടിയിൽ

കൊച്ചി: നേപ്പാളിൽനിന്ന്​ ഇന്ത്യയിൽ വിൽക്കാനെത്തിച്ച 13 കോടിയുടെ ചരസുമായി ഒരാൾ എക്സൈസി​​െൻറ പിടിയിൽ. 6.5 കിലോ ചര സും വിദേശ നിർമിത പിസ്​റ്റളുമായി എറണാകുളം പുതുവൈപ്പ് ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന ആലുവ പറമ്പ് വീട്ടിൽ വർഗ ീസ് ജൂഡ്സനാണ് പിടിയിലായത്.

ബുധനാഴ്ച ഉച്ചയോടെ കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്കടുത്താണ്​ സിനിമയെ വെല ്ലുന്ന തരത്തിൽ അതിസാഹസികമായി അന്താരാഷ്​ട്ര ലഹരി മരുന്ന് ഏജൻറായ ഇയാളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് കുടുക്കിയത്. ആഡ ംബര കാറില്‍ ഓട്ടിസം ബാധിതനായ മകനെ ഇരുത്തിയായിരുന്നു ചരസുമായി പ്രതിയുടെ സഞ്ചാരം. പരിശോധിക്കുന്ന ഉദ്യോഗസ്ഥർക് ക് സംശയം തോന്നാതിരിക്കാനായിരുന്നു ഇത്.

എൻ.ഐ.എ ഉൾപ്പെടെയുള്ള സംഘങ്ങൾ തനിക്ക് പിറകെയുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വലിയ തോതിലുള്ള ലഹരി കൈമാറ്റം മാത്രമേ നടത്തിയിരുന്നുള്ളു. ഇത് മനസ്സിലാക്കിയ എക്‌സൈസ് അവസാനമായി ചരസ് വില്‍പന നടത്തിയ മുഴുവന്‍ ഉപഭോക്താക്കളെയും കസ്​റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിയുമായി ഏറ്റവും അടുപ്പമുള്ള ഉപഭോക്താവ് മുഖേന എക്‌സൈസ് സംഘത്തിലൊരാള്‍ ആവശ്യക്കാരനാണെന്ന് അഭിനയിച്ച് വന്‍തുക കാട്ടി പ്രലോഭിപ്പിച്ച് കണ്ടെയ്‌നര്‍ റോഡില്‍ എത്തിക്കുകയായിരുന്നു.

എക്‌സൈസുകാരെ തിരിച്ചറിഞ്ഞതോടെ പ്രതി തോക്ക്​ ചൂണ്ടി. എക്‌സൈസ് സംഘം പ്രതിരോധത്തിന്​ സര്‍വിസ് റിവോള്‍വര്‍ പുറത്തെടുത്തു. ആള്‍ക്കൂട്ടം കൂടിയതോടെ ഇവരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ ദേഹത്തേക്ക് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചാടി വീണ് തോക്ക് തട്ടിതെറിപ്പിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സാഹസികമായി കീഴ്‌പ്പെടുത്തി.

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ.യുടെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്സ് സീക്രട്ട് ഗ്രൂപ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള 50 ഓളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് നേപ്പാളില്‍നിന്ന്​ കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാന കണ്ണി വർഗീസ് ജൂഡ്‌സനാണെന്ന വിവരം ലഭിച്ചത്.

എറണാകുളം എക്‌സൈസ് സ്​​െപഷല്‍ സ്‌ക്വാഡ്, ഐ.ബി. എന്നിവരുടെ സംയുക്ത നീക്കത്തില്‍. എക്‌സൈസ് സ്​പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, പ്രിവൻറിവ് ഓഫിസര്‍ കെ.ആര്‍. രാം പ്രസാദ്, ഇൻറലിജന്‍സ് ഓഫിസര്‍ എ.എസ്. ജയന്‍, ഡി.സി. സ്‌ക്വാഡ്​അംഗം റോബി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.എക്‌സ്. റൂബന്‍, എം.എം. അരുണ്‍കുമാര്‍, സിദ്ദാർഥന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - drug seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.