ഡോ. ​ഷം​സു​ദ്ദീ​ൻ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്നു

ആ ​ക​രു​ത​ൽ മാ​ഞ്ഞു; ഡോ. ​ഷം​സു​ദ്ദീ​ൻ ഇ​നി​യി​ല്ല

ക​ൽ​പ​റ്റ: രോ​ഗി​യും ഡോ​ക്ട​റും ത​മ്മി​ലു​ള്ള ബ​ന്ധം മ​രു​ന്നി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ല​ത്ത്, അ​വ​രു​മാ​യി ആ​ത്മ​ബ​ന്ധം സ്ഥാ​പി​ച്ച ക​മ്പ​ള​ക്കാ​ടിെൻറ ഷം​സു​ദ്ദീ​ൻ ഡോ​ക്ട​ർ ഇ​നി​യി​ല്ല. 24 വ​ർ​ഷ​മാ​യി പ്ര​ദേ​ശ​ത്തെ ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്​​തി​ജീ​വി​ത​ത്തി​ൽ ആ​ശ്വാ​സ നാ​മ​മാ​ണ് ഡോ​ക്ട​ർ. മി​ൻ​ഷ ക്ലി​നി​ക്കി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും വ​ന്നി​ട്ടു​ള്ള​വ​ർ ആ ​ക​രു​ത​ലും സ്​​നേ​ഹ പൂ​ർ​ണ​മാ​യ പ​രി​ച​ര​ണ​വും നി​റ​ഞ്ഞ പു​ഞ്ചി​രി​യും ഏ​റ്റു​വാ​ങ്ങി​യ​വ​ർ ആ​കും.

1993ൽ ​മൈ​സൂ​ർ ജെ.​എ​സ്.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു എം.​ബി.​ബി.​എ​സ്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം എ​ട​ക്ക​ര സ​ർ​വി​സ്​ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ​മാ​യി ഡോ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. 1994ൽ ​വ​യ​നാ​ട്ടി​ൽ എ​ത്തി. ക​മ്പ​ള​ക്കാ​ട് പ​ള്ളി​മു​ക്കി​ലെ വി.​പി. മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ സ്​​ഥ​ല​ത്ത് മി​ൻ​ഷ എ​ന്ന പേ​രി​ൽ ഒ​രു ക്ലി​നി​ക് ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് 1998ൽ ​ക​മ്പ​ള​ക്കാ​ട് ടൗ​ണി​ലെ ഇ​ന്ന​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ക്ലി​നി​ക് മാ​റ്റു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തിെൻറ ആ​രോ​ഗ്യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ കാ​രു​ണ്യ​വും ക​രു​ത​ലും മാ​ത്ര​മാ​യി​രു​ന്ന കൈ​മു​ത​ൽ. അ​ശ​ര​ണ​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ സം​വി​ധാ​നം ഒ​രു​ക്കി​യ​തി​ലൂ​ടെ​യാ​ണ് ഡോ​ക്ട​ർ ക​മ്പ​ള​ക്കാ​ട്ടു​കാ​രു​ടെ മ​ന​സ്സി​ൽ ജ​ന​കീ​യ​നാ​യ​ത്. 

Tags:    
News Summary - dr.Shamsuddheen is no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.