തിരുവനന്തപുരം: ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പി സുദേഷ് കുമാറിെൻറ ഔദ്യോഗിക വാഹനത്തിെൻറ ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറിനാണ് മര്‍ദനമേറ്റത്. ഗവാസ്‌കറിനെ പേരൂര്‍ക്കട ജില്ലആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എ.ഡി.ജി.പിയുടെ മകൾക്കെതിരെ കേസെടുക്കാത്തതിൽ പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ഒാഫിസിനെ അതൃപ്തി അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാനും പൊലീസുകാരനെതിരെ കേസെടുക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്. വനിതാ സി.െഎയെ എ.ഡി.ജി.പിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എ.ഡി.ജി.പിയുടെ മകളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യെയയും മകള്‍ സ്നിക്തെയയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. തലേ ദിവസം സ്‌നിക്തയുടെ കായികക്ഷമതാവിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദസംഭാഷണം നടത്തിയതിലും തനിക്ക് നിരന്തരം എ.ഡി.ജി.പിയുടെ വീട്ടുകാരിൽ നിന്ന് ഏൽേക്കണ്ടിവരുന്ന പീഡനത്തെക്കുറിച്ച് എ.ഡി.ജി.പിയോട് പരാതിപ്പെട്ടതിലും സ്‌നിക്തക്ക് അനിഷ്ടമുണ്ടായിരുന്നു. അപ്പോള്‍മുതല്‍ സ്‌നിക്ത ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നെത്ര. രാവിലെ കനകക്കുന്നിൽവെച്ചും അസഭ്യം പറഞ്ഞു.
തുടർന്ന് ഒാേട്ടായിൽ പൊയ്ക്കോളാമെന്ന് പറഞ്ഞ് എ.ഡി.ജി.പിയുടെ മകൾ പോയി. തിരിച്ചെത്തിയ സ്‌നിക്ത വാഹനത്തില്‍ മറന്നുെവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും പ്രകോപനമില്ലാതെതന്നെ മൊബൈല്‍ ഫോൺ ഉപയോഗിച്ച് ഗവാസ്കറിെൻറ കഴുത്തിന് പിന്നിലും മുതുകിലും ഇടിക്കുകയുമായിരുന്നു. ഇടിയിൽ ഗവാസ്കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനെതുടർന്ന് പൊലീസുകാരൻ മ്യൂസിയം സ്റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ, രാത്രി വൈകിയും ഗവാസ്കറിെൻറ പരാതിയിൽ പൊലീസ് കേസെടുത്തില്ല. അതിനിടെയാണ് എ.ഡി.ജി.പിയുടെ മകളും ചികിത്സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.