24000 രൂപ പിഴ ഈടാക്കിയിട്ടില്ല; ആരോപണം നിഷേധിച്ച് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍

തൃശൂർ: നാടകവണ്ടിക്ക് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ (എ.എം.വി.) ഷീബ. 24000 എന്നത് ചതുരശ്ര സെന്‍റിമീറ്ററിലുള്ള ബോർഡിന്‍റെ അളവാണെന്നും ഷീബ മാധ്യമങ്ങളോട് പറഞ്ഞു.

വാഹനങ്ങൾക്ക് മുകളിൽ ബോര്‍ഡ് വെക്കണമെങ്കില്‍ നിയമപ്രകാരം ഫീസ് അടക്കണം. അതിനുശേഷം മാത്രമേ വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനാകൂ എന്നാണ് അവരോട് പറഞ്ഞത്. താത്കാലികമായി ബോര്‍ഡ് വെക്കുന്നതിന്‍റെ അപകടസാധ്യതയെക്കുറിച്ചും പറഞ്ഞു. എന്നാൽ വാഹനത്തിലുണ്ടായിരുന്നയാൾ തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. അയാള്‍ മദ്യപിച്ചിരുന്നതായും സംശയമുണ്ടായിരുന്നുവെന്നും ഷീബ പറഞ്ഞു.

ഇക്കാര്യം എഴുതിനല്‍കണമെന്ന് അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ബോര്‍ഡിനെ സംബന്ധിച്ച കാര്യങ്ങള്‍ എഴുതി നല്‍കിയത്. അതിനാലാണ് കൃത്യമായി ബോര്‍ഡിന്റെ അളവ് രേഖപ്പെടുത്തിയത്. 24000 സെന്റിമീറ്റര്‍ സ്‌ക്വയര്‍ എന്ന അളവ് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഒരു സെന്റിമീറ്റര്‍ സ്‌ക്വയറിന് 20 പൈസയാണ് ഫീസ് അടക്കേണ്ടത്. അങ്ങനെ 4800 രൂപയാണ് പിഴയായി വരിക. ഈ തുക ആര്‍.ടി. ഓഫീസില്‍ അടച്ചാൽ മതിയെന്നും
എ.എം.വി. ഷീബ വ്യക്തമാക്കി.

Tags:    
News Summary - Drama Vehicle fine Allegation-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.