കൊറോണയെ ചെറുക്കാൻ ഒറ്റയാൾ നാടകവുമായി സർക്കാർ ജീവനക്കാരൻ VIDEO

കോഴിക്കോട്​: കൊറോണ വൈറസ്​ വ്യാപനത്തിനെതിരെ ഒറ്റയാൾ നാടകവുമായി ഒരു സർക്കാർ ജീവനക്കാരൻ. കോഴിക്കോട്​ സിവ ിൽ സ്​റ്റേഷനിലെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറാഫീസിലെ ഇൻസ്പെക്​ടിങ്ങ്​ അസിസ്​റ്റൻറ്​ വി .എൻ സന്തോഷ് കുമാ റാണ് ​‘ചെറുത്തുനിൽപ്​’ എന്ന പേരിൽ 10 മിനിറ്റ്​ നീളുന്ന ഏകാംഗ നാടകവുമായി രംഗത്ത്​ വന്നിരിക്കുന്നത്​. യൂ ട്യൂബി ൽ റിലീസ്​ ചെയ്​തിരിക്കുന്ന നാടകം ഇതിനകം അധികൃതരുടെയും പ്രേക്ഷകരുടെയും അഭിനന്ദനം ഒരുപോലെ പിടിച്ചുപറ്റിയിരിക്കുകയാണ്​.

കൊറോണ വൈറസിനെതിരായ ബോധവത്​കരണം നടത്തുന്നയാൾ, ഗുരു, ശിഷ്യൻ എന്നീ മൂന്ന്​ കഥാപാത്രങ്ങളെയും രംഗത്തവതരിപ്പിക്കുന്നത്​ നാടകകൃത്തായ സന്തോഷ് കുമാർ തന്നെയാണ്​. ലോക്​ഡൗൺ കാലത്തെ ആശങ്കയോടെ കാണുന്നവരെയും സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന നാടകം പ്രത്യാശയുടെ സന്ദേശമുയർത്തിയാണ്​ അവസാനിക്കുന്നത്​. രോഗത്തെക്കുറിച്ചുള്ള ബോധവത്​കരണത്തോടൊപ്പം താൻ സേവനമനുഷ്​ടിക്കുന്ന ലീഗൽ മെട്രോളജി വകുപ്പി​​​െൻറ നിർദ്ദേശങ്ങളും ഇദ്ദേഹത്തി​​​െൻറ കഥാപാത്രങ്ങൾ ചർച്ചചെയ്യുന്നുണ്ട്​.

Full View
അവശ്യസാധനങ്ങൾ പൂഴ്​ത്തിവെക്കുകയും വിലവർധിപ്പിക്കുകയും ചെയ്യുന്നവർക്കെതിരായ മുന്നറിയിപ്പുകൂടിയാണ്​ ഇൗ നാടകം. നേരത്തെ നിരവധി നാടകങ്ങളും ഡോക്യുമ​​െൻററികളും ചെറുസിനിമയും സംവിധാനം ചെയ്ത വി.എൻ സന്തോഷ് കുമാർ ‘അകം നാടകം’ എന്ന പുസ്​തകവുമെഴുതിയിട്ടുണ്ട്​. കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മ​​െൻറ്​ സ്​റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ കൂടിയായ ഇദ്ദേഹം കൊയിലാണ്ടിക്കടുത്ത്​ മുത്താമ്പി സ്വദേശിയാണ്​.
Tags:    
News Summary - drama against covid 19 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.