പയ്യന്നൂർ: കാമുകനെ ക്രൂരമായി കൊലപ്പെടുത്തുകയും പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത ഡോ.ഓമന ഏറെക്കാലം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നീട് മാധ്യമങ്ങൾ മറന്നുവെങ്കിലും സംശയകരമായ മരണവാർത്തയിലൂടെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒാമന. ’90കളിൽ പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ ചികിത്സകയായിരുന്ന ഒാമന വിവാഹം കഴിച്ച് ഒരു മകളെ പ്രസവിച്ചതിനുശേഷമാണ് വിവാദനായികയായത്. വീടിെൻറ കരാർപ്പണിയിലൂടെയാണ് ഓമന മുരളീധരനുമായി അടുക്കുന്നത്. തുടർന്ന് ഇരുവരും നാടുവിടുകയും ചെയ്തു. പിന്നീടാണ് മുരളീധരനെ കൊലപ്പെടുത്തിയതിന് ഡോ.ഓമന തമിഴ്നാട് പൊലിസിെൻറ പിടിയിലായ വിവരം നാട് പത്രങ്ങളിലൂടെ അറിയുന്നത്. ഇതേത്തുടർന്ന് ഭർത്താവ് വിവാഹ ബന്ധം വേർപെടുത്തി.
1996 ജൂലൈ 11നാണ് മുരളീധരൻ കൊലചെയ്യപ്പെടുന്നത്. കൊലപ്പെടുത്തുന്നതിനു മുമ്പ് ഊട്ടി റെയിൽവേ സ്റ്റേഷെൻറ വിശ്രമമുറിയിൽവെച്ച് വിഷം കുത്തിവെച്ചുവത്രെ. പിന്നീട് ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവെച്ചതായി പറയുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് മൃതദേഹം നിരവധി കഷണങ്ങളാക്കി. മൃതദേഹഭാഗങ്ങൾ വലിയ സൂട്ട്കെയ്സുകളിലാക്കി ടാക്സിയിൽ കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. ഇവിടെ വനത്തിൽ പെട്ടികൾ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ, സംശയംതോന്നിയ ഡ്രൈവർ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടിയിലാവുകയുമായിരുന്നു.
നാട്ടിൽ കുടുംബമുള്ള മുരളീധരൻ തന്നിൽനിന്നകലുന്നുവെന്ന സംശയമാണ് കൊലക്കു കാരണമെന്നാണ് ഓമന പൊലീസിനോട് പറഞ്ഞത്. കൊല നടത്തുമ്പോൾ ഓമനക്ക് 43 വയസ്സുണ്ടായിരുന്നു. 2001 ജൂലൈ 21ന് ജാമ്യത്തിലിറങ്ങിയ അവർ ആഴ്ചകളോളം പയ്യന്നൂരിൽ തങ്ങിയിരുന്നു. പയ്യന്നൂർ കരുവാച്ചേരിയിലെ വീടും പറമ്പും വിൽപന നടത്തിയശേഷമാണ് തിരിച്ചുപോയത്. ഇതിനുശേഷം വിവരമുണ്ടായിരുന്നില്ല. വിചാരണവേളയിൽ കോടതിയിൽ ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഓമനയെ തേടി ഊട്ടി പൊലീസ് നിരവധിതവണ പയ്യന്നൂരിലെത്തിയിരുന്നു. ഇതിനിടെ ഇവർ മലേഷ്യയിലുള്ളതായി വിവരം ലഭിച്ചിരുന്നു. നേരേത്ത മലേഷ്യയിൽ പ്രാക്ടിസ് നടത്തിയതിനാൽ അവിടെ ഒളിവിൽ കഴിയാനുള്ള സാധ്യത കണക്കിലെടുത്ത് ഇൻറർപോളിെൻറ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവിധ പേരുകൾ സ്വീകരിച്ച് വളരെ സമർത്ഥമായി പൊലിസിെൻറയും ഇൻറർപോളിെൻറയും കണ്ണുവെട്ടിച്ച് ഒളിച്ചു താമസിക്കാൻ ഓമനക്ക് സാധിച്ചു.
ജാമ്യത്തിലിറങ്ങി പയ്യന്നൂരിലെത്തിയ ഒാമന വാർത്താസമ്മേളനം വിളിച്ചു ചേർത്ത് കൊലപാതക ആരോപണം നിഷേധിച്ചിരുന്നു. പ്രതിക്കെതിരെ വാർത്ത നൽകിയ പത്രങ്ങൾക്കെതിരെ രോഷം കൊള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.