തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മല ിനെ ചാൻസലർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. ആരോഗ്യ സർവകലാശാല ഗവേണിങ് ക ൗൺസിൽ അംഗവും മെഡിസിൻ ഡീനുമായ മോഹനൻ നിലവിൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയാണ്.
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ദീർഘകാലം റേഡിയോ ഡയഗ്നോസിസിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡൻറ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗമാണ്.
കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാറിെൻറ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അഞ്ചു വർഷത്തേക്കോ 70 വയസ്സ് പൂർത്തിയാകുന്നതുവരെയോ ആണ് നിയമനം. വൈസ് ചാൻസലറായിരുന്ന ഡോ. എം.കെ.സി. നായരുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ വി.സി നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.