തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ആരോഗ്യ സർവകലാശാല പ്രഥമ വൈസ്ചാൻസലറുമായിരുന്ന ഡോ. കെ. മോഹന്‍ദാസ് അന്തരിച്ചു. 81 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.45ന് ബംഗളൂരുവിലായിരുന്നു അന്ത്യം.
വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിൽ നിന്ന് പി.ജിയും മൈസൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡിയും നേടിയ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം 1976ലാണ് ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സെന്ററില്‍ കാർഡിയാക് അനസ്തെറ്റിസ്റ്റായി ചുമതലയേറ്റത്.
ഭാര്യ: ഡോ. ഇന്ദിര മോഹൻദാസ് (ഗൈനക്കോളജിസ്റ്റ്, സൗദി അറേബ്യ). മക്കൾ: ഡോ. രാധിക റാം മനോഹർ (ബംഗളൂരു), ഡോ. അരവിന്ദ് നാരായൺ മോഹൻദാസ് (യു.എസ്.എ). മരുമക്കൾ: ഡോ. റാം മനോഹർ (ബംഗളൂരു), ഡോ. ദീപിക (യു.എസ്.എ).
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.