കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ കശ്മീരിലെ ശ്രീനഗറിലെ ആശുപത്രിയിൽ സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിർമശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.
സുരക്ഷ പരാജയത്തക്കുറിച്ച് മറ്റാരേക്കാളും നന്നായറിയാവുന്ന മോദിക്ക് കശ്മീരിലേക്ക് പോകാൻ ഭയമുണ്ടാകുമെന്നും ഗാന്ധിയുടെ രാഷ്ട്രീയം ആത്മാവിൽ പേറുന്ന രാഹുൽ ഗാന്ധിക്ക് കടന്നുചെല്ലാൻ പേടിയുള്ള ഒരിടവും ഇന്ത്യയിലില്ലായെന്നും ജിന്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സംഘികൾക്ക് പോകാൻ പേടിയുള്ള കലാപഭൂമികളും വിലാപസ്ഥലികളും തേടിച്ചെന്ന് മനുഷ്യരെ ചേർത്തക്കുന്ന മാനവീക മാതൃകയാണ് ഗാന്ധി രീതി. അന്ന് മോദിക്ക് പേടിയുള്ള മണിപ്പൂരിലേക്കും രാഹുൽ ഗാന്ധി പോയി. മോദിക്ക് കാലുകുത്താൻ പേടിയുണ്ടായിരുന്ന ഓരോയിടത്തും മനുഷ്യരെത്തേടി പോകാൻ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജിവിന്റെയും ലെഗസി പേറുന്ന രാഹുലിന് ഭയമില്ലെന്നും ജിന്റോ പറഞ്ഞു.
പണം ലാഭിക്കാൻ സൈന്യത്തിന്റെ അംഗബലം വെട്ടിക്കുറച്ച്, ആ പണം കൂടി ഉപയോഗിച്ച് ലോകം ചുറ്റിക്കണ്ട 'വിശ്വ ടൂറിസ്റ്റിന്' കശ്മീർ പേടിയുടെ ഇടമാകുമല്ലോ. അഗ്നിവീരന്മാരുടെ മാത്രം ബലത്തിൽ രാജ്യരക്ഷ നടക്കില്ലെന്ന് മറ്റാരേക്കാളും നന്നായി ജീ തിരിച്ചറിയുന്നതിന് ഇതിൽപ്പരം തെളിവെന്ത് വേണമെന്നും ജിന്റോ തുറന്നടിച്ചു.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
" ഗാന്ധി പോയി പഹൽഗാമിലേക്ക് .. നിരപരാധികളായ കുറേ മനുഷ്യരെ, എല്ലാം കൈപ്പിടിയിലെന്ന് വീമ്പിളിക്കിയ സർക്കാരിന്റെ സുരക്ഷാവീഴ്ച്ച മുതലെടുത്ത് തീവ്രവാദികൾ കൊന്നുതള്ളിയ അതേ പഹൽഗാമിലേക്ക്. രാഹുൽ ഗാന്ധി പോയത് ബീഹാർ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളിൽ അഭിരമിക്കുന്ന നരേന്ദ്ര മോദിക്ക് പോകാൻ മടിയുള്ള പഹൽഗാമിലേക്ക്... എല്ലത്തിന്റേയും ആദ്യ ഉത്തരവാദിയായ 56 ഇഞ്ച് നെഞ്ചളവുള്ള പേടിത്തൊണ്ടൻ കടന്നുച്ചെല്ലാൻ ഭയക്കുന്ന കാശ്മീരിലേക്ക്.
അവിടത്തെ സുരക്ഷ പരാജയത്തക്കുറിച്ച് മറ്റാരേക്കാളും നന്നായറിയാവുന്ന മോദിക്ക് അങ്ങോട്ട് കാലെടുത്തു വക്കാൻ പേടിയുണ്ടാകും. പണം ലാഭിക്കാൻ സൈന്യത്തിന്റെ അംഗബലം വെട്ടിക്കുറച്ച്, ആ പണം കൂടി ഉപയോഗിച്ച് ലോകം ചുറ്റിക്കണ്ട 'വിശ്വ ടൂറിസ്റ്റിന്' കശ്മീർ പേടിയുടെ ഇടമാകുമല്ലോ. അഗ്നിവീരന്മാരുടെ മാത്രം ബലത്തിൽ രാജ്യരക്ഷ നടക്കില്ലെന്ന് മറ്റാരേക്കാളും നന്നായി ജീ തിരിച്ചറിയുന്നതിന് ഇതിൽപ്പരം തെളിവെന്ത് വേണം! നാട്ടിൽ കാലപമുണ്ടാക്കി അളവിൽക്കവിഞ്ഞ മുൻപരിചയമുണ്ടെകിലും രാജ്യരക്ഷ അത്ര വശമില്ലല്ലോ 'ഫേക്കു'കൾക്ക്.
സംഘികൾക്ക് പോകാൻ പേടിയുള്ള കലാപഭൂമികളും വിലാപസ്ഥലികളും തേടിച്ചെന്ന് മനുഷ്യരെ ചേർത്തക്കുന്ന മാനവീക മാതൃകയാണ് ഗാന്ധി രീതി. അന്ന്
മോദിക്ക് പേടിയുള്ള മണിപ്പൂരിലേക്കും രാഹുൽ ഗാന്ധി പോയി. മോദിക്ക് കാലുകുത്താൻ പേടിയുണ്ടായിരുന്ന ഓരോയിടത്തും മനുഷ്യരെത്തേടി പോകാൻ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജിവിന്റെയും ലെഗസി പേറുന്ന രാഹുലിന് ഭയമില്ല. ആയുധധാരികൾക്ക് മുന്നിലും ആയിരക്കണക്കിന് കലാപകാരികൾക്ക് മുന്നിലും പതറാതെ നിന്ന ഗാന്ധിയുടെ രാഷ്ട്രീയം ആത്മാവിൽ പേറുന്ന രാഹുൽ ഗാന്ധിക്ക് കടന്നുചെല്ലാൻ പേടിയുള്ള ഒരിടവും ഇന്ത്യയിൽ ഇല്ലല്ലോ. അങ്ങനെ ഉണ്ടായാൽ അയാൾ പിന്നെയൊരു ആത്മാഭിമാനിയായ ഇന്ത്യൻ ആകില്ലല്ലോ.
മോദിക്ക് പോകാൻ പേടിയുള്ള മണിപ്പൂരിൽ ആ മനുഷ്യൻ കടന്നചെന്നത് സ്നേഹക്കൂടാരം കണക്കുള്ള ഗാന്ധി ഹൃദയം കൊണ്ടാണ്. ഉന്നാവിലും ഹത്രാസിലും കർഷക സമരഭൂവിലും പോയപോലെ. പ്രകൃതി ദുരന്തഭൂമിയിലും സംഘപരിവാർ ദുരന്തം വിതക്കുന്ന വർഗ്ഗീയ കലാപയിടങ്ങളിലും കടന്നചെല്ലാൻ ഗാന്ധി ഭയക്കേണ്ടതില്ലല്ലോ. കാരണമായാളുടെ പേരിലെ ഗാന്ധി ഒരാഭരണമോ അലങ്കാരമൊ അല്ല. ആത്മാവിലലിഞ്ഞ പ്രത്യയശാസ്ത്ര ബോധം കൂടിയാണല്ലോ..
വിദേശയാത്ര റദ്ദാക്കിയ ശേഷം സംഘികളുടെ നേതാവ് മോദി പോയത് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പഹൽഗാമിൽ കൊല്ലപ്പെട്ട മനുഷ്യരുടെ പേരിൽ ജയസാധ്യത പരീക്ഷിക്കാനാണ്. ആത്മാർത്ഥയുടെ തരിമ്പും ശേഷിക്കാത്ത വാക്കുകൾക്ക് ശേഷമയാൾ പൊട്ടിച്ചിരിച്ചത് നിതീഷ് കുമാറിന്റെ അടുത്തിരുന്നാണ്. പക്ഷേ ഇന്ത്യയുടെ ജനപക്ഷ നേതാവ് രാഹുൽ ഗാന്ധി പോയത് പഹൽഗാമിലേക്ക്. അയാൾ പുഞ്ചിരിച്ചത് പരിക്കേറ്റവരുടെ കൈപിടിച്ച് സ്നേഹം പങ്കിട്ടുകൊണ്ട്. അയാൾ മോദിയെപ്പോലെ രാഷ്ട്രീയ പ്രസംഗം നടത്തിയില്ല. അയാൾ മോദിയെപ്പോലെ രാജ്യത്തിന്റെ പൊതുതാൽപ്പര്യത്തിന് എതിരായി ശബ്ദിച്ചില്ല. അയാൾ പട്ടാളക്കാരുടെ ആത്മവീര്യത്തെ സംശയിച്ചില്ല, എണ്ണിപ്പറയാൻ സർക്കാർ വീഴ്ചകൾ ഒരുപാട് ഉണ്ടായിട്ടും സർക്കാരിനെ കുറ്റംപറയാൻ വാക്കുയർത്തിയില്ല. കാരണം രാഹുലിന്റെ നേതാവ് മോദിയല്ലല്ലോ.
മോദി വാതുറക്കുന്ന ഓരോ സമയവും രാജ്യം കാതോർക്കുന്നത് രാഹുലിന്റെ വാക്കുകൾക്കാണ്. മോദി രാജ്യം ഭരിക്കുന്ന ഓരോ നിമിഷവും ജനം തിരിച്ചറിഞ്ഞ് തിരുത്തുന്നു, രാഹുലാണ് ജനപക്ഷ നേതാവെന്ന്. ഗാന്ധിയെപ്പോലെ വിശ്വസ്ഥനായ ഇന്ത്യൻ."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.