ആരോഗ്യ മേഖലയിൽ ചുവപ്പുനാട പാടില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ; ‘തുറന്നുപറച്ചിലിൽ ശിക്ഷ പ്രതീക്ഷിക്കുന്നു’

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ചുവപ്പുനാട പാടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ തടസമില്ലാത്ത സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. തന്‍റെ തുറന്നുപറച്ചിലിൽ അധികാരികളിൽ നിന്ന് ശിക്ഷ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ പുനരാരംഭിച്ചതിൽ സന്തോഷമുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ട് ടേബിളുകളിലായി 11 ഓപറേഷനുകൾ നടന്നു. സാധാരണ ആറു മുതൽ എട്ട് ഓപറേഷനുകളാണ് നടക്കാറുള്ളത്. സ്വകാര്യ ആശുപത്രികളിൽ പോകുന്ന രോഗികൾ പണം കഴിയുമ്പോൾ സർക്കാർ ആശുപത്രിയിൽ എത്തുന്ന അവസ്ഥയാണുള്ളത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഈ കാഴ്ചപ്പാട് ഉണ്ടാകണം.

ശസ്ത്രക്രിയ ഉപകരണങ്ങളുടെ കാര്യത്തിൽ സർക്കാർ പാളിച്ചയല്ല സംഭവിച്ചത്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തന്‍റെ അപേക്ഷ രണ്ട് മാസത്തോളം കലക്ടറേറ്റിൽ കിടന്നത്. 28-ാം തീയതിയാണ് അപേക്ഷ സൂപ്രണ്ടന്‍റ് ഓഫിസിലേക്കും ഹൈദരാബാദിലേക്കും നീങ്ങിയതും ഉപകരണങ്ങൾ എത്തിച്ചതും.

എല്ലാ സമയത്തും പോരാടി ജയിക്കാനുള്ള ആരോഗ്യം തനിക്കില്ല. തന്‍റെ മാർഗം ശരിയായിരുന്നില്ലെങ്കിലും ലക്ഷ്യം ശരിയായിരുന്നു. പ്രശ്നങ്ങൾ സമൂഹത്തിനും അധികാരികൾക്കും ഉദ്യോഗസ്ഥർക്കും മനസിലായിട്ടുണ്ടെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.

അതേസമയം, ഡോ. ഹാരിസിന്റെ പരാമർശത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഡോ​ക്ട​റു​ടെ പ​രാ​മ​ർ​ശം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല ആ​രോ​ഗ്യ മേ​ഖ​ല​യെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. അ​ത് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. ഇ​ത് ന​മ്മു​ടെ മു​ന്നി​ൽ അ​നു​ഭ​വ പാ​ഠ​മാ​യി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ കാ​ര്യ​വും പൂ​ർ​ണ​മാ​യി​രി​ക്കും എ​ന്ന് ആ​ർ​ക്കും പ​റ​യാ​ൻ ക​ഴി​യി​ല്ല. ന​മ്മു​ടെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​തി​സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ആ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ ​ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ ചി​ല​പ്പോ​ൾ ചി​ല​ത് ഇ​ല്ലാ​ത്ത സ്ഥി​തി ഉ​ണ്ടാ​വാം. അ​ത് എ​ല്ലാ കാ​ല​ത്തും ഉ​ള്ള നി​ല​യ​ല്ല. വ​ള​രെ വേ​ഗം ത​ന്നെ അ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കാ​റു​ണ്ട്.

അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച പ്ര​ശ്‌​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടു​ണ്ട്. അ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു അ​തൃ​പ്തി ഉ​ണ്ടാ​യാ​ൽ​ത​ന്നെ, അ​ത് കേ​ര​ള​ത്തെ വ​ലി​യ തോ​തി​ൽ താ​റ​ടി​ച്ചു​കാ​ണി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും​വി​ധം പു​റ​ത്തു​വി​ട്ടാ​ൽ അ​ത് നാം ​ന​ട​ത്തു​ന്ന ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം തെ​റ്റാ​യ ചി​ത്രീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കും. എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. കേ​ര​ള​ത്തി​ൽ നെ​ഗ​റ്റി​വ് ആ​യ കാ​ര്യ​ങ്ങ​ൾ ബോ​ധ​പൂ​ർ​വം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, മൂ​ന്ന്​ മാ​സ​മാ​യി ക​ത്തെ​ഴു​തി കാ​ത്തി​രു​ന്നി​ട്ടും കി​ട്ടാ​തി​രു​ന്ന ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഡോ. ഹാരിസ് ചിറക്കലിന്‍റെ തു​റ​ന്നു​പ​റ​ച്ചി​ലി​ന്‍റെ പിന്നാലെ മൂ​ന്നാം ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ്​ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ശ​സ്​​​ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന്​ വി​മാ​ന​മാ​ർ​ഗം ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. വൃ​ക്ക​യി​ലെ ക​ല്ലു നീ​ക്കം​ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ത്തി​ന്റെ ഘ​ട​ക​മാ​യ ലി​ത്തോ​ക്ലാ​സ്റ്റ് പ്രോ​ബു​ക​ളാ​ണ്​ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ഇ​തി​ന്​ പി​ന്നാ​ലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ശ​സ്ത്ര​ക്രി​യ​യും പു​ന​രാ​രം​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​വെ​ച്ച്​ കാ​ർ​ഷി​ക കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക്കാ​യി​രു​ന്നു ആ​ദ്യ ശ​സ്​​ത്ര​ക്രി​യ. നി​സ്സ​ഹാ​യ​വ​സ്ഥ​യും സം​വി​ധാ​ന​ങ്ങ​ളു​​ടെ മെ​ല്ല​​പ്പോ​ക്കും തു​റ​ന്നു​പ​റ​ഞ്ഞ​തി​ലൂ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ്ണു​തു​റ​പ്പി​ച്ച യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഹാ​രി​സ്​ ചി​റ​യ്ക്ക​ൽ​ ത​ന്നെ​യാ​ണ്​ ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും.

ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ നി​ര​ന്ത​രം മാ​റ്റി​വെ​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്നും ബ്യൂ​റോ​ക്ര​സി​യോ​ട്​ ഏ​റ്റു​മു​ട്ടാ​നി​ല്ലെ​ന്നും രോ​ഗി​ക​ളോ​ട്​ പ​ണം പി​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണെ​ന്നു​മു​ള്ള ഡോ​ക്ട​റു​ടെ വെ​ളി​​​പ്പെ​ടു​​ത്ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രാ​ധീ​ന​ത​ക്കെ​തി​രെ​യു​ള്ള ജ​ന​കീ​യ വി​ചാ​ര​ണ​ക്കാ​ണ്​ വ​ഴി തു​റ​ന്നി​രു​ന്നു. യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​​ലെ കാ​ര്യം മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​യെ മു​ൻ​കു​ട്ടി വി​വ​ര​മ​റി​യി​ച്ചി​രു​ന്നു​വെ​ന്ന്​ കൂ​ടി ഡോ​ക്ട​ർ വെ​ളു​പ്പെ​ടു​ത്തി​യ​തോ​ടെ മ​​ന്ത്രി ഓ​ഫീ​സും പ്ര​തി​രോ​ധ​ത്തി​ലാ​യി.

ഡോ​ക്ട​റെ ഒ​റ്റ​പ്പെ​ടു​ത്താ​നും ക​ട​ന്നാ​ക്ര​മി​ക്കാ​നു​മാ​യി​രു​ന്നു ആ​ദ്യം നീ​ക്ക​മെ​ങ്കി​ലും ജ​ന​പി​ന്തു​ണ വ​ർ​ധി​ച്ച​തോ​ടെ അ​ധി​കൃ​ത​ർ നി​ല​പാ​ട്​ മാ​റ്റി. ‘ഡോ​ക്ട​ർ സ​ത്യ​സ​ന്ധ​​നും ക​ഠി​നാ​ധ്വാ​നി​യു​മാ​ണെ​ന്ന്​ പ​റ​യു​ന്ന​തി​ലേ​ക്ക്​ ​ മ​ന്ത്രി​യും മ​യ​പ്പെ​ട്ടു.

ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ന്ന​ത്. മാ​ത്ര​മ​ല്ല, ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്​ ഉ​ന്ന​ത​ത​ല സ​മി​തി​യെ​യും നി​​യ​മി​ച്ചു. സ​മി​തി റി​പ്പോ​ർ​ട്ട്​ ഈ ​ആ​ഴ്ച ത​ന്നെ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.

Tags:    
News Summary - Dr. Haris Chirakkal says there should be no red tape in the health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.