ഫാഷിസ്റ്റ് രാഷ്ട്രീയത്തിലെ എ ടീമിനും ബി ടീമിനും വോട്ട് നൽകില്ലെന്ന് ഡോ. ആസാദ്; ‘വോട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാണൻ നിലനിർത്താനുള്ളതാണ്’

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ നിലപാട് വ്യക്തമാക്കുകയാണ് ഇടത് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ്. ​ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ തന്റെ ആശയം പങ്കുവെച്ചത്. ‘ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പു ദിനം.എന്റെ വോട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാണൻ നിലനിർത്താനുള്ളതാണ്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ കേരളത്തിലെ എ ടീമിനും ബി ടീമിനും വോട്ട് നൽകാനാവില്ല. ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന ദുരഹങ്കാരമൂർത്തികളാണവർ. ജനാധിപത്യ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്തവർ.

ഇന്ത്യൻ ഫാഷിസത്തെ നേരിടാൻ 'ഇന്ത്യ' എന്ന മുന്നണിയെ ശക്തിപ്പെടുത്തിയേ കഴിയൂ. കോൺഗ്രസ് വിമുക്ത രാഷ്ട്രീയമല്ല സംഘപരിവാര - ബി ജെ പി വിമുക്ത രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന് ഗുണകരമാവുക.പെരും കൊള്ളയുടെ, അഴിമതിയുടെ, ഹിംസയുടെ, ധൂർത്തിന്റെ, സ്വേച്ഛാധികാരത്തിന്റെ, വംശീയ വിദ്വേഷത്തിന്റെ, നവബ്രാഹ്മണ്യ വിവേചനങ്ങളുടെ, സ്വജന പക്ഷപാതത്തിന്റെ ഹീനരാഷ്ട്രീയത്തോട് കണക്കുപറഞ്ഞ് പിരിയേണ്ട ഘട്ടത്തിൽ അതു ചെയ്യണം. അല്ലെങ്കിൽ ഇടത് ജനാധിപത്യ ജനപക്ഷ രാഷ്ട്രീയം നാട്ടിൽ ഇല്ലാതാവും’ എന്നാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പ് പൂർണരൂപത്തിൽ:

ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പു ദിനം.

എന്റെ വോട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാണൻ നിലനിർത്താനുള്ളതാണ്.

ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ കേരളത്തിലെ എ ടീമിനും ബി ടീമിനും വോട്ട് നൽകാനാവില്ല. ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന ദുരഹങ്കാരമൂർത്തികളാണവർ. ജനാധിപത്യ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്തവർ.

ഇന്ത്യൻ ഫാഷിസത്തെ നേരിടാൻ 'ഇന്ത്യ' എന്ന മുന്നണിയെ ശക്തിപ്പെടുത്തിയേ കഴിയൂ. കോൺഗ്രസ് വിമുക്ത രാഷ്ട്രീയമല്ല സംഘപരിവാര - ബി ജെ പി വിമുക്ത രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന് ഗുണകരമാവുക.

പെരും കൊള്ളയുടെ, അഴിമതിയുടെ, ഹിംസയുടെ, ധൂർത്തിന്റെ, സ്വേച്ഛാധികാരത്തിന്റെ, വംശീയ വിദ്വേഷത്തിന്റെ, നവബ്രാഹ്മണ്യ വിവേചനങ്ങളുടെ, സ്വജന പക്ഷപാതത്തിന്റെ ഹീനരാഷ്ട്രീയത്തോട് കണക്കുപറഞ്ഞ് പിരിയേണ്ട ഘട്ടത്തിൽ അതു ചെയ്യണം. അല്ലെങ്കിൽ ഇടത് ജനാധിപത്യ ജനപക്ഷ രാഷ്ട്രീയം നാട്ടിൽ ഇല്ലാതാവും.

തെറ്റായ വഴിയിൽ ബഹുദൂരം പോയി ഫാഷിസ്റ്റ് ശക്തികളുടെ നിഴലും ബി ടീമുമായി മാറിയ കേരളത്തിലെ എൽ ഡി എഫിന് വോട്ടു ചെയ്താൽ അതിന്റെ പ്രയോജനം ഇന്ത്യൻ ഫാഷിസ്റ്റുകൾക്കും കോർപറേറ്റുകൾക്കും ആയിരിക്കും.

അതിനാൽ എൽ ഡി എഫ് ഇടതുപക്ഷ വഴിയിലേക്കു തിരിച്ചെത്താൻ അവർക്ക് അവരുടെ തുടരധികാരത്തിന് ഒരു ഷോക്ക് നൽകേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്.

അതുകാരണം ടീം യു ഡി എഫിനാണ് ഇത്തവണ എന്റെ വോട്ട്.

ആസാദ്

09 ഏപ്രിൽ 2026

Full View


Tags:    
News Summary - Dr Azad Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.