കാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാറിെൻറ ഇരട്ട ആനുകൂല്യം തിരിച്ചുപിടിക്കാൻ യു.ജി.സി നിർദേശം. കേരള സർവകലാശാല പ്രഫസർ ആയിരിക്കെ കേന്ദ്ര സർവകലാശാല വി.സി ആയി നിയമിതനായ ഗോപകുമാറിന് കേരള സർവകലാശാല നൽകുന്ന പ്രതിമാസ പെൻഷൻ ആനുകൂല്യമാണ് തിരിച്ചുപിടിക്കാൻ നിർദേശിച്ചിരിക്കുന്നത്. പ്രതിമാസം 40000 രൂപ നിരക്കിൽ അദ്ദേഹം കഴിഞ്ഞ നാലു വർഷമായി വാങ്ങിയ തുക ഒരു വർഷത്തിനകം തിരിച്ചുപിടിക്കണം. കേന്ദ്ര സർവകലാശാലയിൽ ഒരു വർഷം മാത്രം കാലാവധിയുള്ള ഗോപകുമാറിെൻറ 20 ലക്ഷം രൂപയാണ് തിരിച്ചുപിടിക്കേണ്ടത്. ഇപ്പോൾ കേന്ദ്ര സർവകലാശാലയിൽനിന്നും ശമ്പളമായി അദ്ദേഹം വാങ്ങുന്ന രണ്ടു ലക്ഷത്തോളം രൂപയിൽനിന്നും ഒന്നര ലക്ഷം രൂപ തിരിച്ചുപിടിച്ചാണ് ഇത് ഇൗടാക്കുക.
പ്രഥമ വൈസ് ചാൻസലർ ജാൻസി ജയിംസ് വിരമിച്ച ഒഴിവിലേക്ക് 2014 ആഗസ്റ്റിലാണ് ജി. ഗോപകുമാർ നിയമിതനാകുന്നത്. 2017 നവംബറിൽ ഒരു ഇംഗ്ലീഷ് പത്രം അദ്ദേഹം ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നുവെന്ന റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച യു.ജി.സിയുടെ നിർദേശ പ്രകാരം, കേന്ദ്ര സർവകലാശാല ഗോപകുമാറിന് നൽകുന്ന ഡിയർനസ് റിലീഫ് നിർത്തലാക്കാൻ നിർദേശം നൽകി. ഇതുവരെ അദ്ദേഹം കൈപ്പറ്റിയ തുക ഇനി നൽകുന്ന ശമ്പളത്തിൽ നിന്നും കുറവുവരുത്താനും തീരുമാനിച്ചു. ഇൗ തുക കേരള സർവകലാശാലക്കാണ് നൽകുക. പുനർ നിയമിക്കപ്പെടുന്ന പെൻഷൻകാർക്ക് ഡിയർനസ് റിലീഫിന് അർഹതയില്ലെന്നത് സർവിസ് ചട്ടമാണ്. പുനർ നിയമനം ലഭിക്കുന്ന പെൻഷൻകാർ പൊതുവേ പഴയ ജോലിയുടെ പെൻഷൻ വാങ്ങാറില്ല എന്നാണ് പറയാറുള്ളത്. എന്നാൽ, ഡിയർനസ് റിലീഫ് വാങ്ങാറുണ്ട്. പെൻഷനും ഡി.ആറും ചേർന്ന വിരമിക്കൽ ആനുകൂല്യത്തിൽ പെൻഷെൻറ മൂന്നിരട്ടിയാണ് ഡി.ആർ ഉണ്ടാവുക.
200 രൂപയിൽ താഴെ ചെലവുവരുന്ന ഗ്ലാസ് പൊട്ടിച്ചതിെൻറ പേരിൽ ദലിത് വിദ്യാർഥിയെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലടച്ച വി.സിക്കും രജിസ്ട്രാർക്കും ഇത് നല്ല സന്ദേശമാണെ’ന്ന് സർവകലാശാലയിലെ പ്രമുഖ അധ്യാപകൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.