കണ്ണൂർ: സ്വയം മഹത്ത്വവത്കരണത്തിന് ശ്രമിച്ചുവെന്ന സംസ്ഥാന നേതൃത്വത്തിെൻറ വിമർശനത്തിനിടെ, ഫ്ലക്സ്ബോർഡുകളിൽനിന്ന് തെൻറ ഫോേട്ടാ ഒഴിവാക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. ഫേസ്ബുക് പോസ്റ്റിലാണ് പി. ജയരാജൻ പാർട്ടി അണികൾക്ക് ഇൗ നിർദേശം നൽകിയത്.
‘‘ചിലയിടങ്ങളിൽ എെൻറ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ലക്സ്ബോർഡുകൾ ഉയർത്തിയതായി കാണാൻ കഴിഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽനിന്ന് അവർ പിന്മാറണം. ഇതുയർത്തി ശത്രുമാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരമാണ് ഇത്തരം ബോർഡുകൾ. സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയസന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശ്യം സാധ്യമാക്കുന്നതിനുവേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്’’ - ഫേസ്ബുക്കിൽ ജയരാജൻ കുറിച്ചു.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലാണ് സ്വയം മഹത്ത്വവത്കരണത്തിെൻറ പേരിൽ പി. ജയരാജൻ വിമർശിക്കപ്പെട്ടത്. പി. ജയരാജനെ വാഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ വിഡിയോ ആൽബത്തിെൻറ പേരിലായിരുന്നു വിമർശനം. വളർത്തിവലുതാക്കിയ പാർട്ടിക്ക് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നും വിമർശനത്തിൽ ഉൾക്കൊള്ളേണ്ടത് ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നാണ് പി. ജയരാജൻ ഇതിനോട് പ്രതികരിച്ചത്.
സി.പി.എമ്മിെൻറ ഏരിയ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. ഏരിയ സമ്മേളനങ്ങളിലെ ചർച്ചകളും പൊതുവിൽ ‘ജയരാജപൂജ’ ആക്ഷേപം തള്ളുന്നനിലയിലാണ്. സംസ്ഥാന നേതൃത്വത്തിെൻറ വിമർശനം പി. ജയരാജന് വർധിതവീര്യമായി മാറി. പാർട്ടി സമ്മേളന പ്രചാരണത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പതിച്ച പോസ്റ്ററുകളും ഫ്ലക്സ്ബോർഡുകളും പി. ജയരാജെൻറ പൂർണകായ ചിത്രം സഹിതമുള്ളവ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് തെൻറ ഫോേട്ടാ വെക്കേണ്ടതില്ലെന്ന നിർദേശവുമായി പി. ജയരാജൻ തന്നെ രംഗത്തുവന്നിരിക്കുന്നത്.
പാർട്ടി സംസ്ഥാന സമിതിയിൽ പി. ജയരാജനെതിരെ സ്വയം മഹത്ത്വവത്കരണ ആരോപണം ഉയർത്തിക്കൊണ്ടുവന്നത് കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാക്കൾ തന്നെയാണ്.
എന്നാൽ, പി. ജയരാജെൻറ ഫേസ്ബുക് പോസ്റ്റിൽ പഴി മാധ്യമങ്ങൾക്കാണ്. ഫ്ലക്സ്ബോർഡിൽ ഫോേട്ടാവെക്കുന്നത് ഉയർത്തി ശത്രുമാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നാണ് ജയരാജൻ അണികളെ ഉണർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.