കൊല്ലം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് എതിരെയുള്ള പരാമർശത്തിൽ പി.വി അൻവർ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ബ്ലാക്ക് മെയിൽ ചെയ്ത് യു.ഡി.എഫിന്റെ ഭാഗമാകാമെന്ന് അൻവർ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാറി നിന്ന് യു.ഡി.എഫിനെയും സ്ഥാനാർഥിയെയും വിമർശിക്കുകയല്ല വേണ്ടത്. ബ്ലാക്ക് മെയിൽ ചെയ്ത് യു.ഡി.എഫിന്റെ ഭാഗമാകാമെന്ന് കരുതേണ്ട. തെറ്റു തിരുത്തി മുന്നോട്ട് വരട്ടെ. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. കോൺഗ്രസിനകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സി.പി.എം മനപ്പായസം ഉണ്ണേണ്ടെന്നും സുധീരൻ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഏറ്റവും അനുയോജ്യനാണ്. അദ്ദേഹത്തിനെതിരെ അൻവർ നടത്തിയ വ്യക്തിപരമായ പരാമർശത്തിന് ന്യായീകരണമില്ല. യു.ഡി.എഫിനോട് സഹകരിക്കാൻ ആഗ്രഹിക്കുന്ന അൻവർ ഈ നിലപാടാണോ സ്വീകരിക്കേണ്ടത്? അൻവർ തിരുത്തി, നിർവ്യാജം ക്ഷമാപണം നടത്തണമെന്നും വി.എം സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.