വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണരുത്​ –സി.പി.ഐ

ന്യൂഡൽഹി: പിണറായി സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ നേതൃത്വവും. വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണരുതെന്ന്​ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. രഹസ്യക്കത്തുകൾ സി.പി.ഐയുടെ നയമല്ല. പരസ്യവിമര്‍ശനം തുടരും. ഇടത് ശാക്തീകരണമാണ് സി.പി.ഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സി.പി.എം-സി.പി.ഐ പ്രശ്‌നങ്ങള്‍ മുന്നണിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് സി.പി.ഐ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.

നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് വേട്ട ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. ഇക്കാര്യം സര്‍ക്കാര്‍ അറിഞ്ഞുളള നടപടിയാണെങ്കില്‍ തെറ്റ് തിരുത്തണം. അല്ലെങ്കില്‍ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം. മന്ത്രിമാരുടെയും മറ്റ് പ്രസ്താവനകള്‍ ആലോചിച്ച് വേണമെന്നും സുധാകര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നലെ സി.പി.ഐ ദേശീയ നേതൃത്വം സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതുസര്‍ക്കാരി​​െൻറ പ്രതിച്ഛായയെ ബാധിക്കും. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയണം. നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെും കണ്ടെത്തി ശിക്ഷിക്കണം. അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുധാകര്‍ റെഡ്ഡി ഇന്നലെ പറഞ്ഞിരുന്നു.

 

Tags:    
News Summary - dont look like villian who criticise you -cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.