ഓലപ്പാമ്പ്​ കാണിച്ച്​​ പേടിപ്പിക്കേണ്ട; സോളാർ സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള ധാരണ -ചെന്നിത്തല

ആലപ്പുഴ: സോളാർ കേസ്​​ സി.ബി.ഐക്ക്​ വിട്ടത്​ സി.പി.എമ്മും ബി.ജെ.പിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഹരിപ്പാട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിൽ ഓലപ്പാമ്പ്​ കാട്ടി പേടിപ്പിക്കേണ്ട, ഈ പരിപ്പ്​ കേരളത്തിൽ വേവില്ല.

അഞ്ചുവർഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താത്ത കേസ്​ വീണ്ടും കുത്തിപ്പൊക്കുന്നത്​ രാഷ്​ട്രീയ​പ്രതികാരം തീർക്കാനാണ്​. ഇതിനെ യു.ഡിഎഫ്​ ഒറ്റക്കെട്ടായി നേരിടും. ബി.ജെ.പിയുമായി ചേർന്ന്​ യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണിത്​.

തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ വീണ്ടും കുത്തിപ്പൊക്കുന്നത്​ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടുമെന്ന​ ധാരണയിലാണെങ്കിൽ അത്​ തെറ്റിപ്പോയെന്ന്​ കാലം തെളിയിക്കും. സി.ബി.ഐയോട്​ ഇതുവരെയില്ലാത്ത പ്രേമം പിണറായി വിജയന്​ ഉണ്ടാകണമെങ്കിൽ എന്തെങ്കിലും അതി​െൻറ പിന്നിലുണ്ടാകും. രാഷ്​ട്രീയ ഗൂഢാലോചന കുറെ നാളുകളായി നടക്കുകയാണ്​.അത്​ ജനംതിരിച്ചറിയും.

ഇതിന്​ മുമ്പ്​ പലകേസുകളും വിട​ണമെന്ന്​ നിരന്തരം ആവശ്യപ്പെട്ടിട്ടും സി.ബി.ഐക്ക്​ വിട്ടിട്ടില്ല. വാളയാർ കേസിൽ സർക്കാറിന്​ നിവൃത്തിയില്ലാതെ വന്നതോടെയാണ്​ സി.ബി.ഐക്ക്​ വിട്ടത്​. തെരഞ്ഞെടുപ്പിൽ നിലനിൽപ്​ അപകടത്തിലാകുമെന്ന കണ്ട്​ എൽ.ഡി.എഫ്​ സ്വീകരിച്ച തെറ്റായ മാർഗത്തിന്​ ജനങ്ങൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.