Posted On
date_range Updated On
date_range ഭാര്യയെ പീഡിപ്പിച്ച കേസിൽ ഭര്‍ത്താവിന് ഒരു വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് ഒരു വര്‍ഷം തടവും 25,000 രൂപ പി ഴയും ശിക്ഷ. കല്ലൂര്‍ സ്വദേശി തോപ്പില്‍ അരുണ്‍ നിശ്ചലിനെയാണ് ഇരിങ്ങാലക്കുട അഡീഷനല്‍ അസിസ്റ്റൻറ് സെഷന്‍സ് ജ ഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. ഭര്‍തൃമാതാവിനെ കുറ്റക്കാരിയല്ലെന്നുകണ്ട് വെറുതെ വിട്ടു.
ഭാര്യയെ കഠിനമായി ദേഹോപദ്രവമേൽപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങളും പണവും സ്വന്തം ആവശ്യങ്ങൾക്കെടുത്തും ചെക്കുകള്‍ ദുരുപയോഗം ചെയ്തും സ്ഥലം പണയപ്പെടുത്തിയും വിശ്വാസ വഞ്ചന ചെയ്തുവെന്നും പരാതിയുണ്ടായിരുന്നു. പുതുക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.ഒ. പോള്‍സണ്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.