ഡോളർ കടത്ത് കേസ്: സ്പീക്കർ പദവിയിൽ ശ്രീരാമകൃഷ്ണൻ തുടരരുത് -ചെന്നിത്തല

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചെയ്യുകയാണെങ്കിൽ സ്പീക്കർ പദവിയിൽ ഒരു നിമിഷം പോലും തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൽ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കർ തന്നെ ഡോളർ കടത്തുകേസിൽ പങ്കാളിയാവുന്നത് കേരള നിയമസഭക്ക് അപമാനകരമാണ്. മാന്യതയുണ്ടെങ്കിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ തന്നെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറിനിൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഒാഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെന്ന മൊഴി പ്രതികളായ സ്വപ്നയും സരിത്തുമാണ് കസ്റ്റംസ് സംഘത്തിന് നൽകിയത്.

Tags:    
News Summary - dollar smuggling case: Customs will question Speaker p Sreeramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.