ഡോക്യുമെന്‍ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ആർ.എസ്. പ്രദീപ് (58) അന്തരിച്ചു. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ‘ട്രിവാൻഡ്രം ടെലിവിഷ’ന്‍റെ സ്ഥാപകനായിരുന്നു. ദൂരദർശനുവേണ്ടി നിരവധി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.

ലെനിൻ രാജേന്ദ്രന്‍റെ ജീവിതത്തെ ആസ്പദമാക്കി "വേനൽ പെയ്ത ചാറ്റു മഴ" 2019ലെ ഏറ്റവും മികച്ച ഡോക്യുമെന്‍ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023ൽ 69ാം ദേശീയ ചലച്ചിത്ര അവാർഡിൽ "മൂന്നാം വളവ് " മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 12ലധികം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. "പ്ളാവ്" എന്ന ഡോക്യുമെന്‍ററി സയൻസ് ആൻഡ് എൻവയോൺമെന്‍റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി.

ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം ഡോക്യുമെന്‍ററികളുടെ സംവിധായകനാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ബേക്കറി ജങ്ഷനടുത്ത് വസതിയായ 0VRA C86 ൽ പൊതു ദർശനത്തിനു ശേഷം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

Tags:    
News Summary - Documentary director R.S. Pradeep passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.