കണ്ണംപ്പള്ളിൽ ജെ. മാത്യുസ്​

മരണം കീഴടക്കിയ അധ്യാപകന്​ രണ്ടു വർഷം കഴിഞ്ഞ്​​ ഡോക്ടറേറ്റ്

ഓച്ചിറ: അർബുദം കീഴ‌ടക്കിയ വോളീബാൾ കോച്ചും വിവിധ കോളേജുകളിലെ കായിക അധ്യാപകനുമായിരുന്ന തഴവ കുതിരപന്തി കണ്ണംപ്പള്ളിൽ ജെ. മാത്യുസിനെത്തേടി മരണാനന്തരം ഡോക്ടറേറ്റ്. 'സൈക്കോളജിക്കൽ ആന്‍റിസഡൻസ് ഓഫ് കോച്ചിംഗ് ആൻ എക്സ്പ്ലോറേറ്ററി സ്റ്റ‍ഡി എമംങ് വോളീബാൾ കോച്ചസ്' എന്നതായിരുന്നു ഗവേഷണ വിഷയം.

2019 ആഗസ്​റ്റ്​ ഏഴിന് സമർപ്പിച്ച പ്രബന്ധത്തിന് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്​ടറേറ്റ് ലഭിച്ചത്.കണ്ണൂർ സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്‍റ്​​ ഡോ.അനിൽ രാമചന്ദ്രന്‍റെ കീഴിലായിരുന്നു ഗവേഷണം. അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് 49 ാം വയസിൽ ആഗസ്റ്റ്​ 18 ന് മാത്യൂസ് മരണപ്പെട്ടു.

നിരവധി വർഷം എം. ജി. യൂണിവേഴ്സിറ്റിയുടെ പുരുഷ, വനിതാ ടീമുകളുടെ മാനേജരും പരിശീലകനുമായിരുന്നു.2017 ൽ കണ്ണൂരിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല വോളീബോൾ ടൂർണ്ണമെന്‍റിൽ എം.ജി യൂനിവേഴ്സിറ്റി കിരീടം നേടുമ്പോൾ മാത്യൂസായിരുന്നു പരിശീലകൻ.എറണാകുളം മഹാരാജാസ് കോളജ്, മൂന്നാർ ഗവ: കോളജ്, ചവറ ഗവ: കോളേജ് അസിസ്റ്റന്‍റ്​ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്​. ഗ്വാളിയർ എൻ.എൽ.സി.പി യിൽ നിന്നാണ് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബുരുദം നേടിയത്.

കുതിരപന്തി പരിഷ്ക്കാര ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന മാത്യൂസ് നിരവധി പരിശീലന ക്യാമ്പുകളിലൂടെ അനവധി വോളിബോൾ പ്രതിഭകളെ കണ്ടെത്തി കേരളത്തിന്​ സമ്മാനിച്ചിട്ടുണ്ട്​.കഴിഞ്ഞ ദിവസമാണ് പി.എച്ച്.ഡി നൽകിയ വിവരം യുനിവേഴ്സിറ്റി അധികൃതർ കുടുബാംഗങ്ങളെ അറിയിച്ചത്.സോജി സാറാ ജോയിയാണ് ഭാര്യ. മക്കൾ : ജ്യൂവൽ മാത്യു, ജോഷ് മാത്യു.

Tags:    
News Summary - doctoral fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.