കൊട്ടിയം: കോവിഡ് രോഗബാധിതരുടെ വീട്ടിൽ രോഗലക്ഷണങ്ങളോടെ ചത്ത വളർത്തുനായെ പോസ്റ്റ്േമാർട്ടം നടത്തിയ വെറ്ററിനറി സർജന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ സമ്പർക്കം കാരണം മയ്യനാട് മൃഗാശുപത്രി അടച്ചു.
മയ്യനാട് പഞ്ചായത്തിലെ 18ാം വാർഡ് കാഞ്ഞാംകുഴിഭാഗത്ത് ഒരു വീട്ടിലെ വളർത്തുനായാണ് ചത്തത്. ഇവിടെ ഗൃഹനാഥനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് വളർത്തുനായ് വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച പെട്ടെന്ന് ചത്തത്.
മയ്യനാട് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് അധികൃതർ ഇടപെട്ട് നായെ പോസ്റ്റ്മാർട്ടം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധസംഘമെത്തിയാണ് നായെ പോസ്റ്റ്േമാർട്ടം ചെയ്തത്. രാസപരിശോധനയടക്കം വിശദ പരിശോധനകൾക്ക് ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.