Posted On
date_range Updated On
date_range കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡോക്ടർക്ക് സസ്പെൻഷൻ
തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മായാരാജിനെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
വ്യാഴാഴ്ച വൈകീട്ടാണ് തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചനഭവനില്‍ മായാ രാജിനെ രോഗിയുടെ ഭര്‍ത്താവില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടില്‍നിന്ന് പിടികൂടിയത്.
രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.