തൃക്കാക്കര: സ്ഥാനാർഥി വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുത് -ചെന്നിത്തല

ഡല്‍ഹി: തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയവുമായി ബന്ധ​പ്പെട്ട വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നി​െലലനനും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

തൃക്കാക്കരയിൽ രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞതായി ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ പരാമർശത്തെ ചെന്നിത്തല വിമർശിച്ചു. നദ്ദയുടെ പരാമർശം തെറ്റാണ്. കേരളത്തിൽ ധ്രുവീകരണത്തിന് ബിജെപി യും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. 

Tags:    
News Summary - Do not drag the Catholic sabha into Thrikkakara controversy - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.