Posted On
date_range Updated On
date_range സ്കൂൾ തുറക്കൽ: കെട്ടിട, വാഹന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത് -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തരുതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി നടപടിയെടുക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.
കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകൾ അനിവാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ കാലതാമസം തയാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.