തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും ക്രമസമാധാനപാലനത്തിനുമായി പൊലീസ് സേനയെ രണ്ട് വിഭാഗമായി തിരിക്കുന്ന നടപടി ഒരു വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പൊലീസ്, ജയിൽ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അേദ്ദഹം. സ്റ്റേഷൻതലംവരെ ഇൗ രൂപത്തിൽ പൊലീസ് സേനയെ ക്രമീകരിക്കും. സ്റ്റേഷൻ ഹൗസ് ഒാഫിസർമാരായ സി.െഎമാരെ നിയമിക്കും. നിലവിൽ ഇത് എസ്.െഎമാരാണ്. ഇൗ നടപടി ഒരു വർഷംകൊണ്ട് പൂർത്തിയാക്കും.
മൂന്നാംമുറ പൊലീസിൽ അനുവദിക്കില്ല. പരാതിയുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. ഗുണ്ടകളെ അമർച്ചചെയ്യാൻ കൂടുതൽ നടപടി സ്വീകരിക്കും. നല്ല രീതിയിൽ പെരുമാറുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്റ്റേഷൻ തലത്തിൽ പൊതുജനസമ്പർക്കം വർധിപ്പിക്കും. ജനമൈത്രി പൊലീസ് ബീറ്റിങ്ങിന് മുൻഗണന നൽകും. ഇതിെൻറ ഭാഗമായി വൃദ്ധർ, തനിച്ച് താമസിക്കുന്ന സ്ത്രീകൾ എന്നിവർക്കെല്ലാം പ്രത്യേക സുരക്ഷ ഉറപ്പാക്കും. ഏത് സ്റ്റേഷനിലാണോ ചെല്ലുന്നത് അവിടെ പരാതി രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അത് കൈമാറുകയും ചെയ്യും. പരസ്പരം പോരടിക്കുന്ന ഉദ്യോഗസ്ഥ നിലപാട് പൊലീസിൽ അംഗീകരിക്കില്ല.
ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിലിന് എത്തുന്നവരിലെ കുറ്റവാളികൾ ഉൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ച് ഡാറ്റാബാങ്ക് തയാറാക്കും. മയക്കുമരുന്ന് വ്യാപനം തടയാൻ സംസ്ഥാനതലത്തിൽ പ്രത്യേക പൊലീസ് ടീം പ്രവർത്തിക്കും. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കാപ്പ ചുമത്താൻ പാടില്ലെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്. പൊലീസുകാർ ആരോഗ്യസംരക്ഷണത്തിെൻറ ഭാഗമായി ദിവസം അരമണിക്കൂർ വ്യായാമത്തിന് മാറ്റിവെക്കണം. കാണാതാകുന്നവരെക്കുറിച്ച് അന്വേഷിക്കാനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റുകൾക്കെതിരെ നടപടിയെടുക്കാനുമായി പ്രത്യേകസംഘത്തെ നിയോഗിക്കും. എല്ലാ പഞ്ചായത്തിലും ഒരു വനിത പൊലീസ് ഒാഫിസർ നിശ്ചിതദിവസം സ്ത്രീകളിൽനിന്ന് പരാതി സ്വീകരിക്കുന്ന രീതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.