കൊച്ചിയിലെ വിദഗ്ധ സമിതി യോഗം: തദ്ദേശ സ്ഥാപനങ്ങളുടെ 15 പദ്ധതികള്‍ക്ക് അംഗീകാരം

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗത്തില്‍ 15 പദ്ധതികള്‍ക്ക് അംഗീകാരം. പ്രാദേശിക വികസന പ്രശ്‌നങ്ങളുടെ പ്രത്യേകതകള്‍ വിശകലനം ചെയ്ത് രൂപംകൊടുത്ത നൂതന പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 65 പദ്ധതികളാണ് അംഗീകാരത്തിനായി സമിതിക്ക് മുന്നില്‍ എത്തിയത്. പട്ടികജാതി വര്‍ഗ വികസനം, ആരോഗ്യം, വനിത ശിശു വികസനം, സ്വയംതൊഴില്‍, തുടങ്ങിയ മേഖലകളില്‍ വരുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം.

അംഗീകാരം നല്‍കാത്ത പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ വികസന കമീഷന്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എം.പി അനില്‍ കുമാര്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. ടി.എല്‍ ശ്രീകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - District level expert committee meeting: Approval of 15 projects of local self-government bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.