രോഗികള്‍ വര്‍ധിച്ചാല്‍ കാസർകോട് ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കും

കാസർകോട്​: കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ജില്ല ആശുപത്രിയെ പൂര്‍ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. നിലവില്‍  ഉക്കിനടുക്ക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ ഐ.സി.യു സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്ത്  108 ആംബുലന്‍സുകളാണ് ജില്ലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തി​​െൻറ ഭാഗമായിട്ടുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് സ്വകാര്യ മേഖലകളിലെ അഞ്ച് ആംബുലന്‍സുകള്‍കൂടി ലഭ്യമാക്കും.  

വിപുലമായ ചികിത്സ സൗകര്യം

കാസർകോട്​: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വർധനവി​​െൻറ പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. 

രണ്ടു ദിവസത്തിനുള്ളില്‍ ആയിരം കിടക്കകളുള്ള ചികിത്സ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 
10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ തയാറാക്കും.

Tags:    
News Summary - district hospital will be converted to covid hospital -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.