കൊച്ചി: ജില്ല കോടതികളിലെ കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി വാട്സ്ആപ്പിലും ലഭിക്കും. ജില്ല പ്രിൻസിപ്പൽ കോടതി മുതൽ മുൻസിഫ് കോടതി വരെയാണ് ഈ സൗകര്യം ലഭ്യമാവുക. ഹൈകോടതിയിലെ വിവരങ്ങൾ നേരത്തേതന്നെ വാട്സ്ആപ്പിൽ ലഭ്യമാക്കിയിരുന്നു.
ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റത്തിൽനിന്ന് മാത്രമേ സന്ദേശം ലഭ്യമാകൂവെന്നതിനാൽ സിസ്റ്റത്തിൽ വാട്സ്ആപ് നമ്പർ ലഭ്യമാക്കണമെന്ന് ഹൈകോടതി രജിസ്ട്രാർ (ജില്ല ജുഡീഷ്യറി) അറിയിച്ചു.
കൊച്ചി: ക്ഷാമബത്ത കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി ജീവനക്കാർ നൽകിയ ഹരജിയിൽ ഹൈകോടതി വിശദീകരണംതേടി. കേരള ഹൈകോടതി ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനടക്കം സമർപ്പിച്ച ഹരജിയിൽ സർക്കാറും ഹൈകോടതി രജിസ്ട്രാർ ജനറലും ഉൾപ്പെടെയുള്ള എതിർകക്ഷികൾ മൂന്നാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ഹരജി വീണ്ടും 28ന് പരിഗണിക്കും.
രണ്ടുവർഷത്തെ ക്ഷാമബത്ത കുടിശ്ശികയുണ്ടെന്നും നിത്യോപയോഗ സാധനവിലയും വായ്പാപലിശ നിരക്കുമെല്ലാം കുത്തനെ കൂടിയ സാഹചര്യത്തിൽ ഡി.എ കുടിശ്ശികയെങ്കിലും അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.