അരുവിക്കര അണക്കെട്ട്​ തുറക്കും മുമ്പ്​ ജില്ല ഭരണകൂടം മുന്നറിയിപ്പ്​ നൽകിയില്ല -മേയർ

തിരുവനന്തപുരം: നഗരം വെള്ളത്തിൽ മുങ്ങിയ സംഭവത്തിൽ ജില്ല ഭരണകൂടത്തിനെതിരെ വിമർശനവുമായി മേയർ കെ. ശ്രീകുമാർ. അരുവിക്കര അണക്കെട്ട് തുറന്നു വിടുമ്പോൾ ജില്ല ഭരണകൂടത്തിൽ നിന്ന്​ മുന്നറിയിപ്പ്​ ലഭിച്ചില്ല. അണക്കെട്ട് തുറന്നു വിടുന്ന കാര്യം നേരത്തേ അറിയിച്ചിരുന്നുവെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അണക്കെട്ട് തുറന്നു വിടുന്ന കാര്യത്തെ കുറിച്ച്​ നഗരസഭയെ അറിയിച്ചിരുന്നില്ല. തുറന്നു വിട​ുന്നതിന്​ മുമ്പ് അണക്കെട്ടി​​െൻറ ഇരുകരയിലും കഴിയുന്ന ആളുകളെ അറിയിക്കാമായിരുന്നു. അണക്കെട്ടിൽ വെള്ളം നിറഞ്ഞതി​​െൻറ ഭാഗമായി തുറന്നു വിട്ടതായിരിക്കാം. മഴ വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, മുന്നറിയിപ്പ്​ നൽകിയ ശേഷമാണ്​ അണക്കെട്ട് തുറന്നതെന്ന്​ തിരുവനന്തപുരം കലക്​ടർ കെ. ഗോപാലകൃഷ്​ണൻ പറഞ്ഞു. വീഴ്​ച പറ്റിയിട്ടില്ല. എല്ലാ പ്രോ​ട്ടോകോളുകളും പാലിച്ചിട്ടുണ്ടെന്നും കലക്​ടർ അറിയിച്ചു. 

അണക്കെട്ട് തുറക്കുന്ന കാര്യം പ്രോ​​ട്ടോകോൾ അനുസരിച്ച്​ നഗരസഭയേയു​ം അറിയിച്ചിരുന്നു​. നഗരത്തിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണം അണക്കെട്ട് തുറന്നതല്ല. എന്തുകൊണ്ടാണ്​ മേയർ ഇത്തരത്തിൽ പ്രതികരിച്ചതെന്ന്​ അറിയില്ലെന്നും ജില്ല കലക്​ടർ പറഞ്ഞു.

Tags:    
News Summary - district administration didn't informed dam open thiruvananthapuram mayor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.