ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; അനുവദിച്ചത് ഒരുമാസത്തെ കുടിശ്ശിക

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ നൽകാൻ ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രണ്ടുമാസത്തെ കുടിശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്.

ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമപെൻഷൻ തുകയാണ് കുടിശികയായിട്ടുള്ളത്. വെള്ളിയാഴ്ച മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്‍പയെടുത്താണ് പെൻഷൻ നൽകുന്നത്.

2000 കോടി വായ്പ ആവശ്യപ്പെട്ടിരുന്നെങ്കിവും ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. 900 കോടി രൂപയാണിത്. 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് പ്രതിമാസ ക്ഷേമപെൻഷൻ സംസ്ഥാന സർക്കാർ നൽകുന്നത്. 

Tags:    
News Summary - Distribution of welfare pension from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT