Posted On
date_range Updated On
date_range പരവൂരിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ
പരവൂർ: വ്യാജമദ്യ വിൽപന വർധിച്ചു വരുന്ന പരവൂരിൽ 125 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. പരവൂർ കൂനയിൽ ദയ ഭവനിൽ ബാബു എന്നു വിളിക്കുന്ന മുരുകാനാണ് (38) അറസ്റ്റിലായത്.
പരവൂർ പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോട, ഗ്യാസ് സിലിണ്ടർ, അടുപ്പ് എന്നിവ പിടിച്ചെടുത്തു. ശർക്കര, നവസാരം, ബാറ്ററി എന്നിവക്ക് പുറമെ പല വിഷവസ്തുക്കളും ചേർത്താണ് കോട തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.