എ.കെ.ജി സെന്ററിൽ ജമാഅത്തെ ഇസ്‍ലാമിയുമായി ചർച്ച നടത്തി, എന്നെ അവർ കണ്ടിട്ടുണ്ട് -സ്ഥിരീകരിച്ച് പിണറായി

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമി നേതാക്കളുമായി സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനുസരിച്ച് എ.കെ.ജി സെന്ററിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘടനയെ നിരോധിച്ചതിൽ കോൺഗ്രസിനോടുള്ള പ്രതിഷേധം കൊണ്ടാണ് 1996ൽ ജമാഅത്ത് സി.പി.എമ്മിനെ പിന്തുണച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

‘ആ കൂടിക്കാഴ്ച വർഗീയവാദിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. അവർ ഞങ്ങളെ കാണണം എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയാണ്. ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തന്നുകൂടേ എന്നൊരു ആവശ്യം വന്നപ്പോൾ, സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് എന്നെ അവർ കണ്ടിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. ആ കണ്ടതിൽ ഒരുതരത്തിലുള്ള ഗുഡ് സർട്ടിഫിക്കറ്റും കൊടുക്കാൻ തയ്യാറായിട്ടില്ല. അവർ അവരുടെ നിലപാട് വ്യക്തമാക്കാൻ വന്നു’ -പിണറായി പറഞ്ഞു.

Full View

Tags:    
News Summary - discussions held with Jamaat-e-Islami at AKG Center pinarayi vijayan confirms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.