നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് ഇതുവരെ 20 ലക്ഷത്തിലധികം രൂപ സമാഹരിച്ചതായി മന്ത്രി കെ.ടി. ജലീൽ. തീർഥാടകരെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇനി ഒൻപത് വിമാനങ്ങൾ കൂടി മടങ്ങിയെത്താനുണ്ട്.
ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായശേഷം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാർക്ക് വേണ്ടി സിയാൽ ഒരുക്കിയ സൗകര്യങ്ങൾ ഏറ്റവും മഹത്തരമായിരുന്നു. ഹജ്ജ് ക്യാമ്പിെൻറ ആദ്യഘട്ടത്തിൽ എന്നപോലെ രണ്ടാം ഘട്ടത്തിലും സിയാൽ നൽകിയ വിലപ്പെട്ട സേവനങ്ങളാണ് പ്രവർത്തനങ്ങൾ സുഗമമാക്കിയതെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സമാഹരിച്ച തുക മന്ത്രിക്ക് കൈമാറി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ ഹാജി, അനസ് ഹാജി, ഹജ്ജ് സെൽ ഓഫിസർ എസ്.നജീബ്,അസി.സെക്രട്ടറി അഡ്വ.ടി.കെ. അബ്ദുൽ റഹ്മാൻ, കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, എസ്.വി. ഷിറാസ്, സി.എം. അസ്കർ, എം.എം. നസീർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.