പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡിണ്ടുഗൽ അപകടത്തിൽ അത്യാസന്ന നിലയിൽ മധുരയിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാഴയൂർ അഴിഞ്ഞിലം കളത്തിൽതൊടി അബ്ദുൽ റഷീദിെൻറ മകൻ ഫായിസ് (12) മരിച്ചു. ചൊവ്വാഴ്ച അർധരാത്രിയിലാണ് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
അബ്ദുൽ റഷീദ്(42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസിൽ (12) എന്നിവർ അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. അത്യാസന്നനിലയിലായിരുന്ന ഫായിസ് അടിയന്തരശസ്ത്രക്രിയക്ക് വിധേയനായെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈയിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം കൊടൈക്കനാലിൽ വിനോദയാത്ര പോയി തിരിച്ച് വരുമ്പോഴാണ് അപകടം. അഞ്ചംഗ കുടുംബത്തിൽ ഫായിസ് മാത്രമാണ് ബാക്കിയായിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയാണ് നാലുപേരുെടയും മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയത്.
ബാസിലിെൻറ ഇരട്ട സഹോദരനാണ് ഫായിസ്. കടലൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.